അമൃതാനന്ദമയീ മഠം സന്ദർശിച്ച് ആർഎസ്എസ് സർസംഘചാലക് ; ഡോ.മോഹൻ ഭാഗവത് നാല് ദിവസം കേരളത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമൃതാനന്ദമയീ മഠം സന്ദർശിച്ച് ആർഎസ്എസ് സർസംഘചാലക് ; ഡോ.മോഹൻ ഭാഗവത് നാല് ദിവസം കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് ഡോ.മോഹൻ ഭാഗവത് അമൃതാനന്ദമയീ മഠത്തിലെത്തി. എല്ലാവർഷവും സംസ്ഥാന തലത്തിൽ നടക്കാറുള്ള ഔദ്യോഗിക യാത്രയുടെ ഭാഗമായിട്ടാണ് യാത്ര. ഇന്ന് വൈകീട്ടോടെയാണ് മാതാ അമൃതാനന്ദമയിയെ കാണുവാനായി ഡോ.മോഹൻ ഭാഗവത് വള്ളിക്കാവിൽ എത്തിയത്. മോഹൻ ഭാഗവതിനെ മഠത്തിലെ സന്യാസിമാരും അമൃതാനന്ദമയി ശിഷ്യരും ചേർന്ന് സ്വീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് മോഹൻ ഭാഗവത് തിരുവനന്തപുരം വിമാനത്താവള ത്തിലെത്തിയത്. തുടർന്ന് റോഡ് മാർഗ്ഗം കൊല്ലം ജില്ലയിലെ വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിലേയ്‌ക്ക് എത്തുകയായിരുന്നു.  രണ്ട് മണിക്കൂറോളം അമ്മയുമായി സംഭാഷണം നടത്തി, അനുഗ്രഹം വാങ്ങിയാണ്  ആറ് മണിയോടെ സർസംഘചാലക് മടങ്ങിയത്.

എല്ലാവർഷവും വിവിധ സംസ്ഥാനങ്ങളിൽ സന്ദർശിക്കുമ്പോൾ ആ മേഖലയിലെ ആത്മീയ ആചാര്യന്മാരെ കാണുന്നതിൽ സമയം നീക്കിവയ്‌ക്കുന്ന വ്യക്തിയാണ് ഡോ.മോഹൻഭാഗവത്. ഇന്ത്യയൊട്ടാകെയുള്ള ആത്മീയ ആചാര്യന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഹിന്ദുസംഘടനാ പ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടാണെന്നും അവ ഇന്ത്യയുടെ ആദ്ധ്യാത്മിക ഉന്നതിയ്‌ക്ക് അത്യന്താപേക്ഷിതമാണെന്നും സർസംഘചാലക് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. കുംഭമേളയ്‌ക്ക് മുന്നോടിയായി ഹരിദ്വാറിലാണ് ഇതിന് മുമ്പ് ആദ്ധ്യാത്മിക ആചാര്യന്മാരുടെ സമ്മേളനത്തിൽ മോഹൻ ഭാഗവത് പങ്കെടുത്തത്.

കേരളത്തിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് സർസംഘചാലക് എത്തിയിട്ടുള്ളത്. വിവിധമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തകരുടെ യോഗങ്ങളിൽ സർസംഘചാലക് മാർഗ്ഗദർശനം നൽകുമെന്ന് ആർഎസ്എസ് നേതൃത്വം അറിയിച്ചു. 16, 17, 18 തിയ്യതികളിൽ തൃശൂർ ജില്ലയിൽ വിവിധപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 16 രാവിലെ എട്ടിന് തൃശ്ശൂർ ശങ്കരമഠത്തിലേക്ക് പോകും.  സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി മോഹൻ ഭാഗവത് തൃശൂരിൽ കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കുന്ന  അദ്ദേഹം വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.

ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, അഖിലഭാരതീയ വിശേഷ സമ്പര്‍ക്ക സദസ്യന്‍ എ. ജയകുമാര്‍ എന്നിവരും സർസംഘചാലകിനൊപ്പമുണ്ടായിരുന്നു.

Tags: RSSmohan bhagwath
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies