ബെർലിൻ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. പുടിൻ ഈ യുദ്ധത്തിൽ തോൽക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ഫലമായി അന്താരാഷ്ട്ര ക്രിമിനിൽ കോടതിയെ അഭിമുഖീകരിക്കുകയും വേണം. അതു വളരെ പ്രധാനമാണെന്നുമാണ് ഒരു ജർമ്മൻ വാർത്താ ചാനലിനോട് ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചിരിക്കുന്നത്.
യുക്രെയ്നെതിരെ കടന്നു കയറ്റങ്ങൾ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ല. അതിനാൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പുടിനെ എത്തിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾക്കും തെളിവ് ശേഖരണത്തിനും യുക്രെയ്ന് തങ്ങൾ പിന്തുണ നൽകുന്നുവെന്ന് യൂറോപ്യൻ യൂണിയൻ മേധാവി പറഞ്ഞു. അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയതിന് ശിക്ഷ ലഭിക്കേണ്ടതുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആത്യന്തികമായി പുടിനാണ് ഉത്തരവാദിയെന്നും ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഒരു ദിവസമെങ്കിലും കോടതിയിൽ ഹാജരാക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, അത് ഉറപ്പായും സാധ്യമാകും എന്നാണ് ഉർസുല വോൺ ഡെർ ലെയ്ൻ അവകാശപ്പെട്ടത്. യൂറോപ്യൻ യൂണിയനുമായുള്ള അടുത്ത യോഗത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി യുക്രെയ്നിൽ എത്തിയതായിരുന്നു അദ്ദേഹം. യുദ്ധത്തിൽ തകർന്ന രാജ്യത്തിന് എല്ലാം കാലവും യൂറോപ്പിന്റെ പിന്തുണയുണ്ടാകുമെന്നും വോൺ ഡെർ ലെയ്ൻ ഉറപ്പ് നൽകി.
Comments