ഭരണ നിർവ്വഹണത്തിൽ ആത്മവിശ്വാസവും കൃത്യതയും പുലർത്താൻ ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘: അറിവിന്റെ സീമകൾ വിശാലമാക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമാകാനൊരുങ്ങി സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും- Mission Karmayogi to reform Indian bureaucracy
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണ നിർവ്വഹണത്തിൽ ആത്മവിശ്വാസവും കൃത്യതയും പുലർത്താൻ ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘: അറിവിന്റെ സീമകൾ വിശാലമാക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമാകാനൊരുങ്ങി സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും- Mission Karmayogi to reform Indian bureaucracy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 06:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭരണ നിർവ്വഹണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘ എന്ന പേരിൽ തീവ്രയത്ന പരിപാടിയുമായി കേന്ദ്ര സർക്കാർ. ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തവും മെച്ചപ്പെട്ടതുമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഉദ്യോഗസ്ഥരെ കോർപ്പറേറ്റുകളുമായി തുറന്ന ആശയവിനിമയത്തിന് നിയോഗിക്കും.

സ്വകാര്യ മേഖലയിൽ നൽകുന്ന പരിശീലനത്തിന് പുറമെ, ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കും. ഇതിനായി ആത്മീയ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവരുടെ സേവനം ഉപയുക്തമാക്കും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസും പരിശീലന പരിപാടികളുടെ ഭാഗമാകും.

ജോലിയുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പരിശീലന പരിപാടികൾ വിപുലമാക്കും. നിർമ്മിത ബുദ്ധി, ക്ലൗഡ് കമ്മ്യൂട്ടിംഗ്, മെറ്റാവേഴ്സ് എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് അധിക പരിശീലനം നൽകും.

ചട്ടബന്ധിതമായ പ്രവർത്തനങ്ങളിൽ നിന്നും മാറി, സാഹചര്യത്തിന് അനുസൃതമായി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ഐ എസ് ഉദ്യോഗസ്ഥർക്ക് നൽകുക എന്നതും പരിപാടിയുടെ ഭാഗമാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം പരീക്ഷിച്ച് വിജയിച്ച പരിശീലന പദ്ധതിക്ക് സമാനമായാണ് മിഷൻ കർമ്മയോഗിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

സാമ്പ്രദായിക പരിശീലനത്തിനൊപ്പം ഉദ്യോഗസ്ഥർക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം നൽകുക എന്ന ലക്ഷ്യം കൂടി പദ്ധതിക്ക് ഉണ്ട്. 2020 സെപ്റ്റംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഐ എ എസ് പാഠ്യക്രമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായും ചില വിദഗ്ധർ മിഷൻ കർമ്മയോഗിയെ നോക്കിക്കാണുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മാനവ വിഭവ ശേഷിയുടെ സമഗ്ര വികസനവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മിഷൻ കർമ്മയോഗിയുടെ മേൽനോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, പ്രഗത്ഭരായ മാനവ വിഭവ ശേഷി വിദഗ്ധർ, ചിന്തകർ, പൊതുസേവകർ എന്നിവർ പദ്ധതിയിൽ അംഗങ്ങളായിരിക്കും. ഐ എ എസ് ഉദ്യോഗസ്ഥർക്ക് പുറമെ പൊതുഭരണ മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയും പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കും.

2020-21 മുതൽ 2024-25 വരെയുള്ള കാലയളവിലേക്കായി 510.86 കോടി രൂപയാണ് മിഷൻ കർമ്മയോഗിക്കായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.

Tags: Narendra ModiIASgovernment of india
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies