മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർഷ്ട് ക്വഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക്് സമാപനമായി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ടിരുന്ന പരിപാടി ജൂലൈ ആദ്യ വാരമാണ് ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി ഭക്ഷണ വിതരണവും നടത്തി. 12-ാമത്തെ ആഴ്ചയിൽ മറാസിയിലെ (ദിയാർ അൽ മുഹറഖ്) വർക്ക്സൈറ്റിൽ 550-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ആഹാര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്കി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ, ഹുസൈൻ അൽ ഹുസൈനി, രവിശങ്കർ ശുക്ല, ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.
ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡൈ്വസർ അരുൾദാസ് തോമസ്, ട്രെഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ, മറ്റു അംഗങ്ങളായ സുൽഫിഖർ അലി, സിറാജ്, ജവാദ് പാഷ, മുരളീകൃഷ്ണ , ശിവകുമാർ, നാസ്സർ മഞ്ചേരി, ക്ലിഫ്ഫോർഡ് കൊറിയ , സുധീർ തിരുനിലത് , സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, ഹരി, രാജീവൻ, നൗഷാദ്, സെബാർകോ കമ്പനി സൈറ്റ് മാനേജർമാരായ അശ്വിൻ കൂടാതെ ദേവാനന്ദ് , സീനിയർ സൂപ്പർവൈസർ മുഹമ്മദ് സലീം, ബൊഹ്റ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകിയത്.
Comments