ന്യൂഡൽഹി: രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനായി വരണമെന്നുള്ള പ്രമേയവുമായി സംസ്ഥാന യൂണിറ്റുകൾ. രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഇത്തരമൊരു പ്രമേയം ആദ്യം പാസാക്കിയത്. പിന്നാലെ ആറ് സംസ്ഥാന ഘടകങ്ങൾ കൂടി ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കുകയായിരുന്നു.
ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്നാട്, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളാണ് രാഹുലിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിൽ ഈ പദവി വഹിക്കാൻ ഏറ്റവും അനുയോജ്യനായ ആൾ രാഹുലാണെന്നാണ് ഇവരുടെ വാദം. രാഹുൽ ഇന്ത്യയുടെ ഭാവിയും, യുവാക്കളുടെ ശബ്ദവുമാണെന്നാണ് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പറഞ്ഞത്.
ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഈ ആവശ്യമുന്നയിച്ച് അവസാനം പ്രമേയം പാസാക്കിയത്. സംസ്ഥാന എക്സിക്യൂട്ടീവിലെ എല്ലാ പ്രതിനിധികളുടേയും പിന്തുണയോടെയാണ് പ്രമേയം പാസാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.
Comments