കുമളി: ഇടുക്കി കുമളിയിൽ തെരുവുനായ ആക്രമണം. ഏഴ് പേരെയാണ് തെരുവുനായ ആക്രമിച്ചത്. വലിയകണ്ടം, ഒന്നാം മൈൽ, രണ്ടാം മൈൽ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കാലിലാണ് പലർക്കും കടിയേറ്റിരിക്കുന്നത്.
നായയുടെ കടിയേറ്റവരിൽ ഒരു തൊഴിലാളി സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മിക്കവർക്കും സാരമായ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് മാറ്റി.
Comments