തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പടനീക്കവുമായി എൽഡിഎഫ്. ഗവർണർക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി കത്തയച്ചു.സർക്കാരുമായുള്ള ഗവർണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണെന്നും രാജ്ഭവന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കാൻ വേണ്ട നിർദ്ദേശം നൽകണമെന്നും കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്‌ട്രപതി ഇടപെടണം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെടുന്നു.ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്ന് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗവർണർ രാജ്ഭവൻ ആർ എസ് എസ് ക്യാമ്പാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും കത്തിൽ വിമർശിക്കുന്നു.
ഗവർണറെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഗവർണർ മാനസിക പ്രശ്‌നമുള്ളയാളാണെന്ന് കരുതിയാൽ തെറ്റില്ലെന്നായിരുന്നു മുൻ മന്ത്രിയുടെ പരാമർശം.
Comments