ആലപ്പുഴ: ആദിമൂലം വെട്ടിക്കോട്ട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 22, വ്യാഴാഴ്ച മാവേലിക്കര താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് ആയില്യം എഴുന്നള്ളത്ത്. ഇതിനോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ചെങ്ങന്നൂർ ഡിവൈ എസ്പി യുടെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം പോലീസുകാർ ഉണ്ടാകും. അഗ്നിരക്ഷാ യൂണിറ്റുകൾ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടങ്ങിയ മെഡിക്കൽ സംഘം എന്നിവയുമുണ്ട്.
വിവിധ ഡിപ്പോകളിൽനിന്ന് കെ എസ് ആർ ടി സി പ്രത്യേക ബസുകൾ ഓടിക്കും. ക്ഷേത്രവും പരിസര പ്രദേശങ്ങളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. പാർക്കിങ്ങിനു പ്രത്യേക സംവിധാനമേർപ്പെടുത്തി. കെ പി റോഡിലെ ക്ഷേത്ര കവാടത്തിൽ പാർക്കിംഗ് നിരോധിച്ചു.
Comments