ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായം; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായം; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 06:59 pm IST
FacebookTwitterWhatsAppTelegram

ആറ്റിങ്ങൽ; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. കഴിക്കാനുള്ളവപോലും ഉദ്പാദിപ്പിക്കാത്ത സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ സന്ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ജോലിക്കായും വിദ്യാഭ്യാസത്തിനായും സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായം. രാഷ്‌ട്രീയത്തിനല്ലാതെ വികസനത്തിനായി ദില്ലിയിൽ വരൂ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിണറായി സർക്കാറിന്റേത് തുഗ്ലക് പരിഷ്‌കാരങ്ങളാണ്. വ്യവസായത്തിലും കൃഷിയിലും വരുമാനം ഉണ്ടാക്കണം. വ്യവസായ, ബിസിനസ് മേഖലയിൽ സർക്കാർ മുഖം തിരിച്ച് നിൽക്കുന്നതാണ് തൊഴിലില്ലായ്മയ്‌ക്ക് കാരണം. കേരളം കർഷകരെ സഹായിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അഭ്യർത്ഥിക്കുകയാണെന്നും ശോഭാ കരന്തലജെ പറഞ്ഞു.

വികസനത്തിന് രാഷ്‌ട്രീയം ഇല്ല. ശബരിമല, ശ്രീനാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ഗ്രാമങ്ങൾ, നല്ല പ്രകൃതി, എന്നിവയെല്ലാം കാണാൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്. വർക്കലയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമുണ്ട്. ഈഴവ വിഭാഗത്തിന്റെ മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സ്വാമിയാണ് ശ്രീനാരായണ ഗുരു. ശിവഗിരിമഠത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി യാതൊന്നും ചെയ്യുന്നില്ല. അതേസമയം ശിവഗിരിമഠത്തിന്റെ വികസനത്തിനായി 66.4 കോടി കേന്ദ്രം അനുവദിച്ചു. എന്നാൽ പദ്ധതി ഏറ്റെടുത്ത കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് പദ്ധതി പൂർത്തികരിക്കുന്നില്ല. ഒടുവിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിൽ ഐടിഡിസിക്ക് നിർമ്മാണ ചുമതല നൽകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ആറ്റിങ്ങലിലെ കല്ലമ്പലം ജംഗ്ഷനിൽ ദേശീയപാത 66 ന്റെ ആറുവരിപ്പാതാ വിപുലീകരണത്തിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി.

ഒരു വർഷത്തിനിടെ കേരളത്തിൽ സ്ത്രീകളെ ആക്രമിച്ചതിൽ അറുപതിനായിരം കേസുകളെടുത്തു. എന്നാൽ എത്രപോർക്ക് ശിക്ഷനൽകി ജയിലിലടച്ചു. സ്ത്രീകൾക്കു മാത്രമല്ല, ഗവർണർക്കുപോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags: Shobha Karandlajeപിണറായിശോഭാ കരന്തലജെ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies