ബംഗളൂരു: ഭീകര സംഘടനയായ ഐഎസ്ഐഎസിന്റെ പ്രവർത്തകർ പോലീസ് പിടിയിൽ. മസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവരെയാണ് കർണാടകയിലെ ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികൾക്കെതിരെ 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. പ്രതികൾ നിരോധിത ഭീകരവാദ സംഘടനയിൽ അംഗങ്ങളാകുകയും രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയും ചെയ്തു.പ്രതികളിൽ നിന്ന് കത്തിയ നിലയിലുള്ള ദേശീയ പതാകയും അന്വേഷണ സംഘം പിടിച്ചെടുത്തു.രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. സെപ്റ്റംബർ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിൽ ഐഎസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടണമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിർദേശം നൽകി.ഇന്ത്യയിൽ ഇതുവരെ 30 ഐഎസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിൽ ഐഎസ് പ്രചാരണം നടത്തിയതിനാണ് ഭീകരരെ കസ്റ്റഡിയിലെടുത്തത്.
Comments