1000 കോടിയുടെ അനധികൃത ഖനനം; ഹേമന്ദ് സോറന് കുരുക്ക് മുറുകുന്നു; റാഞ്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; സോറന്റെ അനുയായികൾക്കെതിരെ നിർണായക തെളിവുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000 കോടിയുടെ അനധികൃത ഖനനം; ഹേമന്ദ് സോറന് കുരുക്ക് മുറുകുന്നു; റാഞ്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; സോറന്റെ അനുയായികൾക്കെതിരെ നിർണായക തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം നേതാക്കളും ആരോപണ വിധേയരായ ഝാർഖണ്ഡിലെ 1000 കോടി രൂപയുടെ അനധികൃത ഖനന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കളളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഹേമന്ദ് സോറന്റെ സുഹൃത്ത് പങ്കജ് മിശ്രയുടെ അനുയായി ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 47 ഓളം പരിശോധനകൾ ഇഡി നടത്തിയിരുന്നു. 5.34 കോടി രൂപയും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളിലെ 13.32 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.

പങ്കജ് മിശ്രയുടെ 30 കോടിയോളം രൂപ വിലമതിക്കുന്ന കപ്പൽ എംവി ഇൻഫ്രാലിങ്ക് 111, ക്രഷറുകൾ, ട്രക്കുകൾ ഉൾപ്പെടെയുളള ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഇഡി പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ 19 നാണ് പങ്കജ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിന് ബെച്ചു യാദവും പിന്നാലെ ഓഗസ്റ്റ് 25 ന് പ്രേം പ്രകാശും അറസ്റ്റിലായി. ഇവരെല്ലാം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഝാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിലെ ബർഹാർവ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് ഇഡി കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്.

രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പങ്കജ് മിശ്ര ഖനന ഇടപാടുകൾ നടത്തിയിരുന്നത്. ഇയാളാണ് ഹേമന്ദ് സോറന്റെ ബിനാമിയായി പ്രവർത്തിച്ചതെന്നാണ് ആരോപണം.

Tags: ഹേമന്ദ് സോറൻ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies