കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ട യുവാവിനെ സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടി. അമ്പിലാറത്ത് ഷെഹസാദ് എന്നയാളാണ് പിടിയിലായത്. ദാവൂദ് ഭായ് കപ്പാസി റോഡിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 2.50ഗ്രാം മീഥൈൽ ഡയോക്സി മെത്താംഫിറ്റമിൻ പോലീസ് കണ്ടെടുത്തു. ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് എംഡിഎംഎ വിൽപനയെന്ന് ഇയാൾ വെളിപ്പെടുത്തി.
പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ കൂടി പിടിമുറുക്കിയിട്ടുണ്ട്. കൂടുതൽ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ചാണ് വിൽപന നടത്തുന്നത്.
പുറക്കാട്ടിരിയിൽ ലഹരി മാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്
Comments