കണ്ണൂർ: കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. രണ്ട് പെട്രോൾ ബോംബുകളുമായാണ് പ്രവർത്തകൻ പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇരു ചക്രവാഹനത്തിൽ എത്തി ബോംബ് എറിയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. രാവിലെ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനവും കസ്റ്റഡിയിൽ എടുത്തു.
ഇയാൾക്കൊപ്പം നാല് പേർ കൂടിയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവർ മുഖം മറച്ചിരുന്നു. പോലീസിനെ കണ്ടതും മറ്റ് നാല് പേരും ഓടി രക്ഷപ്പെട്ടുവെന്നും നാട്ടുകാർ വ്യക്തമാക്കി.
Comments