കണ്ണൂർ: ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്.കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു.പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു.പോപ്പുലർ ഫ്രണ്ടുകാരെത്തി ഇരുമ്പ് വടി കൊണ്ട് കട അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന വിവിധഭാഷാ തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.
പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അതേസമയം സംസ്ഥാനത്ത് ഹർത്താലിൽ അക്രമം നടത്തിയ 220 ലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനാണ് അറസ്റ്റ്.അക്രമികളെ കണ്ടാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം. മൂന്നൂറിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇപ്പോഴും കരുതൽ തടങ്കലിലാണ്.
Comments