ലക്നൗ:പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഷാമിൽ, ഗാസിയാബാദ്, മുസാഫർനഗർ, മീററ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്രവർത്തകരെ പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്ന് പെൻഡ്രൈവുകൾ ഉൾപ്പെടെ കണ്ടെടുത്തു.
ഇവയിൽ ‘ഗസ്വ-ഇ-ഹിന്ദി’ കുറിച്ചുള്ള എഴുത്തുകളും ഐഎസ്, കശ്മീരി മുജാഹിദ് എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.പെൻഡ്രൈവിൽ നിന്ന് ഏഴ് ഡോക്യുമെന്റ് ഫയലുകൾ, 11 വീഡിയോകൾ, 179 പ്രകോപനപരമായ ചിത്രങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പിഎഫ്ഐയും മറ്റ് മുസ്ലീം സംഘടനകളും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാക്കി മാറ്റാൻ പദ്ധതിയിടുന്ന ‘ഗസ്വാ-ഇ-ഹിന്ദുമായി’ ബന്ധപ്പെട്ട്്
ഗൂഢാലോചന നടത്തുന്നതായും സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു.
പ്രതികൾ മഞ്ചേരിയിലെ ക്യാമ്പുകൾ സന്ദർശിച്ചിട്ടുണ്ട്.പിഎഫ്ഐ ക്യാമ്പുകൾ വഴി ആയുധ പരിശീലനം, ജൂഡോ, കരാട്ടെ എന്നിവയിൽ പരിശീലനം ലഭിച്ചതായും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റിലായവരിൽ എസ്ഡിപിഐയുടെ പശ്ചിമ ഉത്തർപ്രദേശ് വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി മുഹമ്മദ് ഷദാബി അസീസ് ഖാസ്മിയും ഉൾപ്പെട്ടതായി എടിഎസ് അറിയിച്ചു.
Comments