ബീജിംഗ്: ചൈനയിൽ പെട്ടന്നുണ്ടായ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത് 9583 വിമാനങ്ങൾ. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു. രാജ്യത്ത് ഷെഡ്യൂൾഡ് ചെയ്ത വിമാനങ്ങളുടെ 59.66 ശതമാനമാണ് റദ്ദാക്കിയത്. ഫ്ലൈറ്റ് മാസ്റ്ററാണ് ടിക്കറ്റിങ്, യാത്ര സേവനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. രാജ്യത്തെ 50 ശതമാനത്തോളം വിമാനസർവ്വീസാണ് റദ്ദാക്കിയത്.
എപോക്ക് ടൈംസ് പറയുന്നതനുസരിച്ച് ബീജിങ്ങിൽ വിമാനത്താവളത്തിൽ റദ്ദാക്കിയത് 622 വിമാനങ്ങളാണ്. ഇത് ആകെ ശരാശരിയുടെ 60 ശതമാനത്തോളം വരും. ഷങ്ഹായി പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 652 എണ്ണമാണ്. ഷെൻഷെൻ ബഓൻ വിമാനത്താവളത്തിൽ 542 വിമാനങ്ങൾ റദ്ദാക്കി.
ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഗുയാങ് ലോങ്ഡോങ്ബാവോ, ലാസ ഗോംഗ, ചെങ്ഡു ടിയാൻഫു എന്നിവടങ്ങളിലാണ് ഏറ്റവും അധികം വിമാനങ്ങൾ റദ്ദാക്കിയത്. ലോങ്ഡോങ്ബാവോയിൽ 539ഉം, ലാസ ഗോംഗ 157ഉം, ചെങ്ഡു ടിയാൻഫുവിൽ 752ഉം, വിമങ്ങളാണ് റദ്ദാക്കിയത്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ചൈനയിലെ പ്രധാന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
Comments