കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറാണ് പിടിയിലായത്.
എമർജൻസി ലൈറ്റിൽ ഒളിപ്പിച്ചായിരുന്നു സാബിർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനുള്ളിൽ സ്ഥാപിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്‌ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴായിരുന്നു സ്വർണം കണ്ടെത്തിയത്. തുടർന്ന് സാബിറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒന്നര കിലോ സ്വർണമാണ് സാബിർ കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ നിരവധി തവണ വിമാനത്താവളം വഴി സ്വർണം കടത്തിയെന്നാണ് പ്രാഥമിക നിഗമനം.
Comments