തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡിൽ നടക്കാനിരിക്കുന്ന ടി20 മത്സരങ്ങൾക്കായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ ആരാധകർ വലിയ ആരവത്തോ ടെയാണ് രാഹുൽ ദ്രാവിഡിന്റേയും രോഹിത് ശർമ്മയുടേയും നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമംഗങ്ങളെ സ്വീകരിച്ചത്. മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമടങ്ങുന്നതാണ് പരമ്പര. ആദ്യ ടി20 ബുധനാഴ്ചയാണ് കാര്യവട്ടത്ത് നടക്കുന്നത്.
എതിരാളികളായ ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ തിരുവനന്തപുരത്ത് എത്തി. തേംബ ബാവുമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്നുമുതൽ സന്ദർശകർ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്.
ഓസ്ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുമായി പരമ്പര കളിക്കാനിറങ്ങുന്നത്. ലോകകപ്പ് ക്രിക്കറ്റിന് മുമ്പ് രണ്ടു സുപ്രധാന ടീമുകൾക്കെതിരെ കളിക്കാൻ സാധിക്കുന്നതിന്റെ ഗുണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്. താരങ്ങളുടെ ക്ഷമത കാര്യമായി വർദ്ധിക്കുന്നതിന്റെ സന്തോഷത്തിലുമാണ് ടീം ഇന്ത്യ.
ഓസ്ട്രേലിയക്കെതിരെ അത്യുഗ്രൻ ഫോമിലേയ്ക്ക് ഉയർന്ന വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും രോഹിത് ശർമ്മയും ആരാധകർക്ക് വലിയ ആവേശ മാണ് നൽകുന്നത്. റാങ്കിംഗിലും മുന്നേറിയ ഇന്ത്യ അതേ കളിമികവ് പ്രോട്ടിയാസിനെതി രേയും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.
Comments