ബംഗളൂരു: ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ നിർബന്ധിപ്പിച്ച് ബീഫ് തീറ്റിക്കുകയും, മതം മാറ്റുകയും ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഇസ്സാമിക പുരോഹിതൻ ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ് എടുത്തത്. പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ബംഗളൂരു സ്വദേശികളായ റെഹ്മാൻ, അസീസാബ്, നയാസ് പാഷ, നദീം ഖാൻ, അൻസാർ പാഷ, സയ്യദ് ദസ്തക്കീർ, മുഹമ്മദ് ഇഖ്ബാൽ, റാഫിഖ്, ഷാബ്ബിർ, ഖാലിദ്, ഷക്കീൽ, അൽത്താഫ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. സംഭവ ശേഷം ഇവരെല്ലാവരും ഒളിവിലാണ്. മൊബൈൽ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നത്. സംഭവത്തിൽ ഹുബ്ബള്ളി പോലീസാണ് കേസ് എടുത്തത്.
ഹുബ്ബള്ളി സ്വദേശിയായ ശ്രീധർ ഗംഗാധറിനെയാണ് പ്രതികൾ ചേർന്ന് മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ശ്രീധറിനെ ബംഗളൂരുവിലേക്ക് കടത്തിക്കൊണ്ട് പോയ ശേഷം ബനശങ്കരിയിലെ മസ്ജിദിൽ എത്തിച്ച് ഖുർആൻ പഠിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും ശ്രീധറിനെ തിരുപ്പതിയിലെ മസ്ജിദിൽ എത്തിച്ചു.
തിരുപ്പതിയിൽവെച്ച് ഇസ്ലാം മതം സ്വീകരിക്കാൻ ഇഷ്ടമാണെന്നും എല്ലാവർഷവും മൂന്ന് പേരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്താമെന്നും അറിയിക്കുന്ന സത്യവാങ്മൂലത്തിൽ ബലം പ്രയോഗിച്ച് ഒപ്പുവയ്പ്പിച്ചു. ഇതിന് ശേഷമാണ് മതം മാറ്റിയതും നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചതും. ഇവരുടെ പക്കൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട ശ്രീധർ ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
Comments