മുംബൈ: കള്ളപ്പണ കേസിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി അറസ്റ്റിൽ. കൂട്ടാളിയായ റിയാസ് ഭാട്ടിയ ആണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുംബൈയിലെ അന്ധേരി മേഖലയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. ഇയാൾക്കെതിരെ വധഭീഷണി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതിയും പ്രതിയുടെ സുഹൃത്തുമായ സലിം ഫ്രൂട്ടും അന്ധേരിയിലെ വ്യവസായിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വാഹനവും ഏഴ് ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തിരുന്നു. കേസിൽ ഇയാളെയും പ്രതി ചേർത്തതായി പോലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധോലോക നായകന്റെ കൂട്ടാളി പിടിയിലായത്.
സലീം ഫ്രൂട്ടിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി റിയാസ് ഭാട്ടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ പോലീസ് മേധാവി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾ മുഖ്യപ്രതിയാണ്.
Comments