കാട്ടാക്കട ആക്രമണം; പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ച് കളി തുടരുന്നു; ജീവനക്കാരെ വീണ്ടും ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാക്കട ആക്രമണം; പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ച് കളി തുടരുന്നു; ജീവനക്കാരെ വീണ്ടും ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരായ സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി തുടരുന്നതിനിടയിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസി ജീവനക്കാർ പ്രേമനനെ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നുമാണ് ആനത്തലവട്ടം ആനന്ദന്റെ വിശദീകരണം.

പ്രതികൾക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാൽ ക്രൂരമായ മർദ്ദനം ഉണ്ടായി എന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലാത്ത കാര്യങ്ങൾ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

പരാതിക്കാരനാണ് സ്ഥിരം പരാതിക്കാരനെന്നും സിഐടിയു പ്രവർത്തകരായ ജീവനക്കാരുടെ പേരിൽ യാതൊരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പരാമർശിച്ചു. ഇതിന് ഇടയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ ശ്രീജിത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇതിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നിൽ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കുന്നുണ്ട്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാത്തതിനാൽ പോലീസിന് വീഴ്ചപറ്റി എന്ന് പറയാൻ കഴിയില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു നൽകുന്ന വിശദീകരണം. പ്രതികളെ കെഎസ്ആർടിസി മാനേജ്‌മെന്റ് ആദ്യം തന്നെ സസ്‌പെൻഡ് ചെയ്‌തെന്നും അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: cituanathalavattam anandhanKSRTC
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies