വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. കൊതിപ്പിക്കും വിലയുമായി മാരുതി സുസുക്കിയുടെ ചെറു എസ് യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ.
10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നീ വകഭേദങ്ങളിലാണ് ഇത് വിപണിയിൽ എത്തുന്നത്.
സ്മാർട്ട് ഹൈബ്രിഡിന്റെ ഓട്ടോമാറ്റിക് വകഭേദം ആരംഭിക്കുന്നത് ഡെൽറ്റ വേരിയന്റിലാണ്.27.97 കി.മീ/ലിറ്റർ ആണ് വിറ്റാരക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്.1.5 ലിറ്റർ കെ15സി പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എൻജിനുകളിലാണ് വാഹനം എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
സീറ്റ പ്ലസിന്റെ വില 17.99 ലക്ഷം രൂപയും ആൽഫ പ്ലസിന്റെ വില 19.49 ലക്ഷം രൂപയുമാണ്. സീറ്റ ഡ്യുവൽ ടോണിന് 18.15 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 19.65 ലക്ഷം രൂപയുമാണ് വില. സുസുക്കിയുടെ ഓൾഗ്രിപ്പ് സെലക്റ്റ് എന്ന ഓൾവീൽ ഡ്രൈവ് മോഡൽ സ്മാർട്ട് ഹൈബ്രിഡിന് മാത്രമാണുള്ളത്. ആൽഫ മോഡലിന്റെ വില 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.















