വയനാട് : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയ്ഡ്. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പോലീസ് റെയ്ഡ് നടത്തുന്നത്. ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
പാലക്കാടും സമാനമായ രീതിയിലാണ് റെയ്ഡ് നടക്കുന്നത്. കൽണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട് എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിന്റെ മറവിൽ കലാപത്തിന് ശ്രമം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടക്കുന്നത്.
കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഞായറാഴ്ച വൈകിട്ട് വ്യാപക റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിനു പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് പരിശോധന.
Comments