ക്രിസ്റ്റ്യാനോയുടെ ശ്രമം പാളി; പോർച്ചുഗലിനെ മറികടന്ന് സ്‌പെയിൻ യുവേഫാ നേഷൻസ് ലീഗ് സെമിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രിസ്റ്റ്യാനോയുടെ ശ്രമം പാളി; പോർച്ചുഗലിനെ മറികടന്ന് സ്‌പെയിൻ യുവേഫാ നേഷൻസ് ലീഗ് സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 09:37 am IST
FacebookTwitterWhatsAppTelegram

ലിസ്‌ബെൺ: യുവേഫാ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ അവസാന നിമിഷത്തെ ഏക ഗോളിന് മറികടന്ന് സ്‌പെയിൻ സെമിയിൽ. സ്വന്തം നാട്ടിൽ കളം നിറഞ്ഞ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഗോൾ നേടാൻ സാധിച്ചില്ല. 88-ാം മിനിറ്റിലാണ് സ്‌പെയിനിന് ഗോൾ നേടാനായത്. സൂപ്പർ താരം അൽവാരോ മൊറാത്തയാണ് വിജയ ഗോൾ നേടിയത്. മികച്ച പോരാട്ടം നടത്തിയ പോർച്ചുഗലിനെ മറികടക്കാൻ ആദ്യ പകുതിയിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്‌പെയിന് സാധിച്ചിരുന്നില്ല. ഡാനി കാർവാജലും നിക്കോ വില്യംസും നടത്തിയ മുന്നേറ്റമാണ് ബോക്‌സിനകത്തുവെച്ച് മൊറാത്തയുടെ കാലിലേയ്‌ക്ക് പന്തെത്താൻ കാരണമായത്. ഗോളിയെ മറികടന്നാണ് മൊറാത്തയുടെ ഗോൾ വീണത്.

മികച്ച അവസരം ബോക്‌സിനുള്ളിൽ ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോയുടെ ഷോട്ട് വലയിലെത്താതെ പുറത്തേയ്‌ക്ക് പോവുകയായിരുന്നു. ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അടുത്ത വർഷം ജൂണിലാണ് സെമിഫൈനലുകൾ അരങ്ങേറുക. സ്‌പെയിനിനൊപ്പം ക്രൊയേഷ്യ, ഇറ്റലി, നെതർലാന്റ്‌സ് എന്നീ ടീമുകളും യൂറോപ്പിലെ ചാമ്പ്യൻ പട്ടത്തിനായി സെമി പോരാട്ടത്തിന് ഇറങ്ങും.

2019ൽ സ്വന്തം മണ്ണിൽ കിരീടം ചൂടിയ ടീമാണ് പോർച്ചുഗൽ. പിന്നീട് രണ്ടു വർഷമായി ഗ്രൂപ്പ് ഘട്ടം കടക്കാൻ പോർച്ചുഗലിന് ആയിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുകയാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ സ്‌പെയിനെതിരെ ക്വാർട്ടർ കളിച്ചത്.

Tags: NATIONS LEAGUE
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies