കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ മസ്ജിദുകളിലും തീവ്രവാദികൾ ഉണ്ടെന്നകാര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ തട്ടിപ്പ് കേസിന് പിന്നിൽ തീവ്രവാദികളാണ്. എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് ഭീകരരാണ് ഇതിന് പിന്നിൽ എന്നകാര്യം വ്യക്തമാണ്. സമൂഹത്തിൽ തന്നെ താറടിച്ച് കാണിക്കുകയാണ് ഇവരുടെ ലക്ഷ്യം. സി പി എം ജില്ലാ സെക്രട്ടറി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അബ്ദുൾ റഹ്മാൻ കല്ലായി വ്യക്തമാക്കി.
എല്ലാ മസ്ജിദുകളിലും തീവ്രവാദികളുണ്ട്. അത് അംഗീകരിക്കുന്നു. തനിക്കെതിരായ നീക്കങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments