കാര്യവട്ടത്ത് ഇന്ത്യക്ക് ആഘോഷരാവ്; ദക്ഷിണാഫ്രിക്കയെ തകർത്തത് 8 വിക്കറ്റിന്- India beats South Africa by 8 wickets
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാര്യവട്ടത്ത് ഇന്ത്യക്ക് ആഘോഷരാവ്; ദക്ഷിണാഫ്രിക്കയെ തകർത്തത് 8 വിക്കറ്റിന്- India beats South Africa by 8 wickets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കക്കെതിരെ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം, 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഫോമിലേക്ക് മടങ്ങിയെത്തിയ കെ എൽ രാഹുലും മികച്ച ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവും നേടിയ അപരാജിത അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്. രാഹുൽ 51 റൺസുമായും സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസുമായും പുറത്താകാതെ നിന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നിരാശപ്പെടുത്തി.

റണ്ണൊഴുകും എന്ന പ്രവചിക്കപ്പെട്ടിരുന്ന ഗ്രീൻഫീൽഡിലെ പിച്ചിൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവെച്ച്, സന്ദർശകരെ ബൗളിംഗ് മികവ് കൊണ്ട് ശ്വാസം മുട്ടിച്ച ഇന്ത്യൻ പേസ് നിരയാണ് വിജയത്തിൽ നിർണ്ണായകമായത്. 20 ഓവറിൽ 8 വിക്കറ്റിന് 106 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ പിടിച്ചു കെട്ടിയത്.

3 വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിംഗും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ദീപക് ചഹാറും ഹർഷൽ പട്ടേലും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ നിയന്ത്രിച്ചു നിർത്തിയത്. പവർ പ്ലേയിൽ കത്തിക്കയറിയ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ മുൻനിരയെ തരിപ്പണമാക്കിയപ്പോൾ, 41 റൺസെടുത്ത ബൗളർ കേശവ് മഹാരാജ് ആണ് സന്ദർശകരുടെ ടോപ് സ്കോറർ ആയത്. 25 റൺസെടുത്ത ഏയ്ഡൻ മാർക്രാമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റർ.

സ്കോർ

ദക്ഷിണാഫ്രിക്ക: 106/8 (20)

ഇന്ത്യ: 110/2 (16.4)

 

Tags: south africaKaryavattom T20
ShareTweetSendShare

More News from this section

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർ​ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണം; ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

Latest News

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies