പത്തനംതിട്ട ; 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കവിയൂർ സ്വദേശി പി.ആർ ആനന്ദനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.
2021 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശിക്ഷ ഒരുമിച്ച് 60 വർഷമാക്കി അനുഭവിച്ചാൽ മതി.
Comments