ഛണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
രാത്രി 11 മണിയ്ക്ക് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യാനായി ദീപക്കിനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയിരുന്നു. ഇതിനിടെയായിരുന്നു ജയിൽ ചാട്ടം. കുപ്രസിദ്ധ ഗുണ്ടയായ ലോറൻസ് ബിഷ്ണോയുടെ അടുത്ത അനുയായിയാണ് ഇയാൾ. ദീപക്കിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
മേയ് 29നായിരുന്നു സിദ്ധു മൂസേവാല കൊല്ലപ്പെട്ടത്. ജീപ്പിൽ സഹോദരനൊപ്പം പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമി സംഘം നിറയൊഴിക്കുകയായിരുന്നു.
Comments