കറികളിലെ എല്ലാ പച്ചക്കറികളും കഴിക്കുന്ന നമ്മൾ പ്ലേറ്റിന്റെ അരികിലേക്ക് മാറ്റിവയ്ക്കുന്ന ഒന്നാണ് പച്ചമുളക്. കടിച്ചാൽ ‘പണി പാളും’ എന്നതാണ് ഇതിന് കാരണം. എരിവ് ഭയന്ന് കഴിക്കില്ലെങ്കിലും കറികളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പച്ചക്കറി കൂടിയാണ് പച്ചമുളക് എന്നതാണ് വാസ്തവം. മറ്റ് പച്ചക്കറികളുടെ ഗുണങ്ങൾ അറിയുന്ന നമുക്ക് പച്ചമുളകിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല എന്നതും ഭക്ഷണത്തിനിടെ മുളകിനെ തിരസ്ക്കരിക്കാനുള്ള കാരണം ആണ്. എരിവ് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ കഴിച്ചാൽ ഞെട്ടിക്കുന്ന ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക്.
ശരീരഭാരം കുറയ്ക്കാൻ
ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പച്ചമുളക്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും കുറവാണ്. അതിനാൽ ശരീര ഭാരം കുറയ്ക്കാനുള്ള ഏത് ഭക്ഷണക്രമത്തിലും പച്ചമുളകിനെ ഉൾപ്പെടുത്താം. മുളകിന്റെ എരിവാണ് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
പച്ചമുളകിലെ ഘടങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉത്തമമാണ്. മാത്രമല്ല മെറ്റബോളിസം മെച്ചപ്പെടുത്തുകയും കുറച്ച് ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ശരീര ഭാരം കുറയുന്നതിലേക്ക് വഴിവെക്കും.
തലവേദന, സന്ധിവാതം
തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും. മുളകിൽ കാണപ്പെടുന്ന കാപ്സെയ്ൻ എന്ന പദാർത്ഥമാണ് തലവേദന കുറയ്ക്കുന്നത്. കാപ്സെയ്ൻ വേദനയുടെ സാദാ തലവേദനയ്ക്ക് പുറമേ സൈനസൈറ്റിസും പരിഹരിക്കാൻ പച്ചമുളകിന് സാധിക്കും.
സന്ധിവാതമുള്ളവരുടെ രക്തത്തിലും സന്ധികൾ മുങ്ങിയിരിക്കുന്ന സൈനോവിയൽ ഫ്ളൂയിഡിലും സബ്സ്റ്റൻസ് പിയുടെ അളവ് കൂടുതലായിരിക്കും. ഇതും ക്രമീകരിക്കാൻ കാപ്സെയ്ന് കഴിയും.
ഉദരരോഗങ്ങൾ
എരിവ് കൂടുതൽ കഴിക്കുന്നത് വയറിന് നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ പച്ചമുളക് കഴിക്കുന്നത് ഉദര രോഗങ്ങൾ പ്രത്യേകിച്ച് കുടൽ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ക്യാൻസർ
പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ പച്ചമുളകിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പച്ചമുളകിലെ കാപ്സെയ്ൻ ആണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്.
ഹൃദയാരോഗ്യത്തിന്
പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെയ്ന് കൊളസ്ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്സിന്റെയും അളവ് കുറയ്ക്കാൻ കഴിയും. മുളക് ഉപയോഗിക്കാത്തവരെക്കാൾ ഉപയോഗിക്കുന്നവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
Comments