ചെന്നൈ: ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാരാണെന്ന് കെ. അണ്ണാമലൈ. ഡിഎംകെ പ്രതിനിധി കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനായ അണ്ണാമലൈ വിമർശനമുന്നയിച്ചത്.
ദ്രാവിഡ മുന്നേറ്റ കഴകം എംഎൽഎയും ആംബൂരിലെ ജനപ്രതിനിധിയുമായ എ.സി വിൽവനാഥനും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ചർച്ചയാണ് അണ്ണാമലൈ പങ്കുവെച്ച വീഡിയോയിലുള്ളത്.
DMK MLA is seen demanding a 40% commission. Not surprising though!
The @arivalayam government wouldn't bat an eyelid as they are engineers of this corruption. Curious to know who the “Periyavar” is! pic.twitter.com/7xpbdV08E9
— K.Annamalai (@annamalai_k) October 2, 2022
40 ശതമാനം കമ്മീഷൻ വേണമെന്ന് ഡിഎംകെ എംൽഎ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാമെന്നും ഇതൊന്നും ഞെട്ടിപ്പിക്കുന്ന കാര്യമല്ലെന്നും അണ്ണമാലൈ പറയുന്നു. ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാരായതിനാൽ കണ്ണിമ പോലും വെട്ടുകയില്ലെന്നും വീഡിയയോയിൽ പറയുന്ന ‘പെരിയവർ’ ആരാണെന്നറിയാൻ ആകാംക്ഷയുണ്ടെന്നും ബിജെപി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ എംഎൽഎ രംഗത്തെത്തി. പഞ്ചായത്ത് അധികൃതരും കൗൺസിലർമാരും ഒരു പ്രശ്‌നം പരിഹരിക്കാനാണ് തന്റെ അടുത്ത് എത്തിയതെന്നും താനാരോടും കമ്മീഷൻ ചോദിച്ചിട്ടില്ലെന്നും വിൽവനാഥൻ എംഎൽഎ പറഞ്ഞു.
Comments