നമുക്കെല്ലാവർക്കും പുരികങ്ങളുണ്ട്. ചിലർക്ക് കട്ടിയുള്ളത്.. മറ്റ് ചിലർക്ക് നേർത്തത്.. വേറെ ചിലർക്ക് കൂട്ടുപുരികം അങ്ങനെയങ്ങനെ വ്യത്യസ്ത പുരികങ്ങൾ.. എന്നാൽ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്താൻ പുരികങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾക്കറിയാമോ? പുരികങ്ങളുടെ ആകൃതി നമ്മുടെ സ്വഭാവത്തെക്കുറിച്ച് പറയുമെന്നാണ് പറയപ്പെടുന്നത്. അതെന്തെല്ലാമാണെന്ന് നോക്കാം..
കട്ടിയുള്ള പുരികങ്ങൾ
നിങ്ങൾ എങ്ങനെയാണോ ആ രീതിയിൽ തന്നെ നിങ്ങളിൽ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് കരുതി വ്യാകുലപ്പെടുന്നവരല്ല ഇവർ. ആത്മവിശ്വാസവും ഇത്തരക്കാർക്ക് കൂടുതലാണ്. ഇവർ കാര്യങ്ങളെ പ്രായോഗികമായി വിലയിരുത്തും. വികാരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ സ്വീകരിക്കാത്തവരാണ്. കാര്യങ്ങൾ ഉദ്ദേശിച്ച വഴിക്ക് നടക്കാതെ വരുമ്പോൾ നിരാശ തോന്നുന്നതും ഇത്തരക്കാർക്ക് പതിവാണ്.
നേർത്ത പുരികങ്ങൾ
അമിതമായി ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ആത്മവിശ്വാസം കുറവായിരിക്കും. എന്നാൽ ആത്മവിശ്വാസം ഉണ്ടെന്ന്
നടിക്കാൻ കഴിയും. ഇത്തരക്കാർക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇതിനായി മറ്റുള്ളവരുടെ സഹായവും ആവശ്യമായി വന്നേക്കാം.
വളഞ്ഞ പുരികങ്ങൾ
നിങ്ങൾ അക്ഷമരും മോഹങ്ങൾ ഉള്ളവരും നേതൃത്വഗുണമുള്ളവരുമാണ്. ശ്രദ്ധിക്കപ്പെടാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു. ശ്രദ്ധാകേന്ദ്രമാകുന്നത് നിങ്ങൾ ആസ്വദിക്കും. ജീവിതത്തിൽ മറ്റൊരാൾക്ക് കൂടി സ്ഥാനം അനുവദിക്കുന്നതിന് ധാരാളം സമയം ഇത്തരക്കാർക്ക് ആവശ്യമാണ്. വളരെ വികാരനിർഭരമായി ചിന്തിക്കുന്നവരാണ് ഇത്തരക്കാർ.
നേർവരയ്‌ക്ക് സമാനമായ പുരികങ്ങൾ
പുരികങ്ങൾ വളവോ ചരിവോ ഇല്ലാതെ നേരായതാണെങ്കിൽ അത്തരക്കാർ പ്രായോഗികതയ്‌ക്ക് പ്രധാന്യം നൽകുന്നവരാണ്. ശ്രദ്ധയോടെ നിങ്ങൾ കാര്യങ്ങളെ വിവക്ഷിക്കും. വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും നിങ്ങൾ വേറിട്ട് നിർത്തും. നിങ്ങൾ നേർക്കുനേർ കാര്യങ്ങൾ തുറന്നുപറയാൻ ആഗ്രഹിക്കും. ഉള്ളത് ഉള്ളതുപോലെ തുറന്നുകാട്ടും.
കൂട്ടുപുരികങ്ങൾ
ലോകം നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ വ്യാകുലപ്പെടാറില്ല. സ്വന്തം വ്യക്തിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നവരാണിവർ. ഇത്തരക്കാർ ദയാലുവായിരിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ ക്ഷമിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കും.














