ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീശക്തിയുടെ മുന്നേറ്റത്തെ പ്രശംസിച്ച് ആശംസാ വീഡിയോ ഇറക്കി കേന്ദ്രസർക്കാർ. നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റത്തെ കേന്ദ്രസർക്കാർ എടുത്തുകാട്ടുന്നത്. ദുർഗ്ഗയായും അപരാജിത ശക്തിയായും ത്രിവർണ്ണ പതാകയോളം അഭിമാനമായും വനിതകളെ വിശേഷിപ്പിച്ചിരിക്കുന്നു. മൈഗോവ്ഇന്ത്യ പോർട്ടലിലാണ് വനിതകൾക്കായി പ്രത്യേകം ആശംസകൾ നേർന്നുള്ള വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടത്.
तुझमें है तिरंगे का गुरूर,
तुझमें है जीत का जुनून,
तू अपराजिता, तू स्वयंसिद्ध जागृति,
तू ही दुर्गा, तू ही है नए भारत की नारी शक्ति #navratri2022 #Navratri pic.twitter.com/13Ray37tWe— MyGovIndia (@mygovindia) October 3, 2022
ഹിന്ദിയിൽ തുഛ് മേം തിരംഗേ കാ ഗുരൂർ, തുഛ്മേം ജീത് കാ ജുനൂൻ, തൂ അപരാജിത, തൂ സ്വയംസിദ്ധ് ജാഗൃതി, തൂ ഹി ദുർഗ്ഗ, തൂ ഹി ഹേ നയേ ഭാരത് കീ നാരിശക്തി എന്നീ വാചകങ്ങളോടെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നത്.
ത്രിവർണ്ണ പതാകയുടെ അഭിമാനത്തോളം വലുതാണ് നീ, വിജയത്തിന്റെ അടങ്ങാത്ത ആവേശമാണ്, നീ ഒരിക്കലും തോൽക്കാത്തവളാണ്, നീ സ്വയം ഉണർവ്വും ഊർജ്ജവുമാണ്, നീയാണ് ദുർഗ്ഗ, നീ തന്നെയാണ് പുതിയ ഇന്ത്യയുടെ കരുത്താർന്ന സ്ത്രീശക്തി എന്നർത്ഥം വരുന്ന വരികളിലൂടെ വനിതാ മുന്നേറ്റത്തെ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ സമീപ കാലത്തെ വിവിധ മേഖലകളിലെ വനിതകളുടെ മുന്നേറ്റമാണ് വീഡിയോ ദൃശ്യങ്ങളായി സംയോജിപ്പിച്ചിരിക്കുന്നത്.
കായികരംഗം, സൈന്യം, ആരോഗ്യമേഖല, റെയിൽവേ, ഗ്രാമീണ വനിതാ ശാക്തീകരണം എന്നിവയെല്ലാം വീഡിയോ ദൃശ്യങ്ങളിലൂടെ മിന്നിമറയുന്നു. മേരികോമും മീരാഭായ് ചാനുവും വൈമാനികരും ഇന്ത്യൻ ഹോക്കി ടീമും എല്ലാം ദൃശ്യങ്ങളിലുണ്ട്.
Comments