‘ലഹരി സിനിമാക്കാർക്ക് മാത്രമല്ല, എല്ലാവർക്കും കിട്ടുന്നുണ്ട്‘; ഇത്രയും കള്ള് ഷാപ്പ് തുറന്ന് വച്ചിട്ട് ലഹരി നിരോധനം പറയാൻ പറ്റുമോയെന്ന് മമ്മൂട്ടി- Mammootty on Drugs usage
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലഹരി സിനിമാക്കാർക്ക് മാത്രമല്ല, എല്ലാവർക്കും കിട്ടുന്നുണ്ട്‘; ഇത്രയും കള്ള് ഷാപ്പ് തുറന്ന് വച്ചിട്ട് ലഹരി നിരോധനം പറയാൻ പറ്റുമോയെന്ന് മമ്മൂട്ടി- Mammootty on Drugs usage

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 03:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തിൽ ആവശ്യമുള്ള എല്ലാവർക്കും ലഹരി വസ്തുക്കൾ കിട്ടുന്നുണ്ടെന്ന് നടൻ മമ്മൂട്ടി. ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

ലഹരി താരങ്ങൾക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവർക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയിലായാലും പുറത്തായാലും. ജീവന് അപകടകരമായ കാര്യമാണത്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഒരു ബോർഡ് എഴുതി വെക്കാം, അല്ലാതെ നമുക്ക് എന്ത് ചെയ്യാനാകും? ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോ? അതൊക്കെ വളരെ ഗൗരവമായി ആളുകൾ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസർമാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവർ ആലോചിക്കണം. നമ്മുടെ സമൂഹത്തിൽ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആളുകൾ അവിടെ നിന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, മലയാള സിനിമയിൽ കൊച്ചി കേന്ദ്രമാക്കി നിരോധിത ലഹരി വസ്തുക്കളുടെ ഉപഭോഗവും വിൽപ്പനയും വ്യാപകമാണ് എന്ന ആരോപണം ശക്തമാണ്. മലയാള സിനിമയിലെ പ്രമുഖനായ ഒരു യുവനടനെ മാരക ലഹരി വസ്തു കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം, ഇക്കാര്യത്തിൽ പോലീസിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലും ലഹരി ഉപയോഗവും സിനിമാ മേഖല കേന്ദ്രീകരിച്ച് വ്യാപകമണെന്നും, തീവ്രനിലപാടുകളുള്ള ചില ചലച്ചിത്ര പ്രവർത്തകർ ഈ ഇടപാടുകളിൽ സജീവ സാന്നിദ്ധ്യമാണെന്നും വിമർശനങ്ങൾ ശക്തമാണ്.

Tags: DrugsMAMMOOTTY
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies