ആദ്യം മാസ്‌ക് വിൽപ്പന, പിന്നെ 100 രൂപയ്ക്ക് ആപ്പിളും; വിജിൻ ലാഭം കൊയ്തത് ലഹരിക്കടത്തിലൂടെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം മാസ്‌ക് വിൽപ്പന, പിന്നെ 100 രൂപയ്‌ക്ക് ആപ്പിളും; വിജിൻ ലാഭം കൊയ്തത് ലഹരിക്കടത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 05:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഓറഞ്ചുകൾക്കിടയിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അങ്കമാലി മുക്കന്നൂർ സ്വദേശി വിജിൻ വർഗീസ് പിടിയിലായതിന്റെ ഞെട്ടലിലാണ് നാട്. ആപ്പിളും ഓറഞ്ചും വിലകുറച്ച് വിറ്റും മലയാളികൾ കണ്ടിട്ട് പോലുമില്ലാത്ത പഴങ്ങൾ ഇറക്കുമതി ചെയ്തും മറ്റ് കച്ചവടക്കാരെയാകെ പ്രതിസന്ധിയിലാക്കിയ പഴ ഗോഡൗണായിരുന്നു വിജിന്റേത്. ഇതിൽ നിന്നെല്ലാം ഇവർ എങ്ങനെ ലാഭം നേടുമെന്ന് പോലും പലരും ചിന്തിച്ചിട്ടുണ്ട്. എന്നാൽ പഴക്കച്ചവടത്തിന് മറവിൽ വൻ ലഹരിക്കടത്ത് നടത്തുന്നുവെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്.

വിജിനും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കാലടിയിലെ ഗോഡൗണിൽ വിൽപ്പന ആരംഭിച്ചത്. ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷണൽ എന്ന പേരിൽ വ്യാപാര സ്ഥാപനം ആരംഭിച്ചത് കൊറോണ കാലത്താണ്. മാസ്‌കും പിപിഇ കിറ്റും ഉൾപ്പെടെയുള്ള കൊറോണ പ്രതിരോധ വസ്തുക്കളാണ് ആദ്യം കയറ്റുമതി ചെയ്തിരുന്നത്. പിന്നീടിത് പഴക്കച്ചവടത്തിലേക്ക് കടന്നു.

ദുബായിലും ബഹ്‌റിനിലും സൗദി അറേബ്യയിലും ഓഫീസുകൾ ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. പഴവും പച്ചക്കറിയും കയറ്റുമതിയും ഇറക്കുമതിയും ചെയ്തുവന്നു. ഇതിന്റെ മറവിലാണ് ഇവർ ലഹരിക്കടത്ത് നടത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്ക് പുറമേ തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു എന്നാണ് കണ്ടെത്തൽ. ഇവർക്കൊപ്പം കൂട്ടുകച്ചവടം നടത്തിയ മോർ ഫ്രഷ് എക്‌സ്‌പോർട്‌സ് കമ്പനി ഉടമ മൻസൂറിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കെത്തുന്ന ലഹരിമരുന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്തിരുന്നത് എന്നാണ് വിജിന്റെ മൊഴി. എന്നാൽ ഈ സംഘത്തിന് ഇന്ത്യയിലെ വിതരണ ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: മയക്കുമരുന്ന്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies