ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർ; അപസ്മാരം ബാധിച്ച യാത്രക്കാരനെ ശരവേഗത്തിൽ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; കൈയ്യടി നേടി ഫേസ്ബുക്ക് കുറിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർ; അപസ്മാരം ബാധിച്ച യാത്രക്കാരനെ ശരവേഗത്തിൽ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; കൈയ്യടി നേടി ഫേസ്ബുക്ക് കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കെഎസ്ആർടിസിയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ ആവശ്യത്തിനെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ജീവനക്കാർ തല്ലിച്ചതച്ച സംഭവം. ഇതിന്റെ രോഷമടങ്ങും മുൻപ് തന്നെ ഭക്ഷണം കഴിക്കാനായി യാത്രക്കാരെ ബസിൽ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിടുന്ന ഒരു വനിതാ കണ്ടക്ടറുടെ പ്രവൃത്തിയും പുറത്തുവന്നു. എന്നാൽ ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്ആർടിസി ജീവനക്കാരെന്ന് പറഞ്ഞ് യുവാവ് പങ്കുവെച്ച അനുഭവക്കുറിപ്പും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവമാണ് മിദ്‌ലാജ് ഇസ്മയിൽ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചത്. കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച KL15.1386 ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. ബസ് തളിപ്പറമ്പ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോൾ ഒരാൾ തല താഴോട്ട് പിടിച്ചു കൈ ചുരുട്ടി ബസിന്റെ വിൻഡോയ്‌ക്ക് മുകളിലായി ശക്തിയിൽ അടിക്കുന്നത് കണ്ടു…. ഏകദേശം അമ്പതിനു മുകളിൽ പ്രായം വരുന്ന(പടന്നകടപ്പുറം സ്വദേശി) മനുഷ്യൻ…

യാത്രക്കാർ ചുറ്റും കൂടി… അയാളുടെ വായിൽ നിന്ന് നുരയും രക്തവും വരുന്നുണ്ടായിരുന്നു..
യാത്രക്കാർ പരിഭ്രാന്തരായി… പക്ഷെ സിനിമകളിൽ മാത്രം അല്ലെങ്കിൽ കേട്ടു മാത്രം പരിചയമുള്ള ആ സീൻ പിന്നെയാണ് ആരംഭിച്ചതെന്ന് മിദ്‌ലാജ് കുറിക്കുന്നു.

ആ കണ്ടക്ടർ ചേട്ടൻ ഡ്രൈവറുടെ അടുത്തേക്ക് ഓടിപ്പോയി വിവരം പറഞ്ഞു… കെഎസ്ആർടിസിയെ പുച്ഛിച്ച പലർക്കുമുള്ള ചെവിട് നോക്കിയുള്ള അടി ആയിരുന്നു പിന്നീട് കണ്ടത്. ഓരോ ഗിയറും മാറി മാറി ആക്‌സിലേറ്ററിൽ നിന്നു കാൽ മാറ്റാതെ വെറും 7 മിനുട്ട് കൊണ്ടു പരിയാരം മെഡിക്കൽ കോളേജിന്റെ കവാടത്തിലേക്ക്… റോഡിലെ വേഗതയിൽ പല വണ്ടിക്കാരും ആ ഡ്രൈവറെ തെറി വിളിച്ചിട്ട് പോലും ലക്ഷ്യബോധവും ജോലിയോടുള്ള ഉത്തരവാദിത്വവും കൊണ്ട് അയാൾ അത് കാര്യമാക്കിയില്ല…

എല്ല യാത്രക്കാരുടെയും ഭീതി നിറഞ്ഞ ആ 7 മിനുട്ട്… അപസ്മാര ചുഴലിയിൽ പിടയുന്ന ആ ജീവനും കൂടെയുള്ള യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ചിട്ടു ക്‌ളൈമാക്‌സിൽ ആ രണ്ടു പേരുടെയും മുഖത്തു വിടർന്ന ഒരു ചിരിയുണ്ട്… യ മോനെ… ആശുപത്രിയിലാക്കി തിരിച്ച് ആ ബസിൽ കയറി ഇരുന്ന ഓരോ യാത്രക്കാരന്റെയും ഉളളിൽ ഉണ്ടായിരുന്ന ആനവണ്ടി ജീവനക്കാരോടുള്ള ഒരു ശതമാനം പരിഹാസമെങ്കിലും സ്‌നേഹം കൊണ്ടും പരിചരണം കൊണ്ടും ആ രണ്ടു പേർ മാറ്റി എഴുതിയിട്ടുണ്ടാകും..

അവസാനം ഇറങ്ങുന്നതിനു മുന്നേ ഞാൻ കണ്ടക്ടറുടെ പേര് ചോദിച്ചു നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.. എന്റെ പേര് ശിനോദ് കാങ്കോൽ… ഡ്രൈവർ സക്കീർ തളിപ്പറമ്പ്………മിദ്‌ലാജിന്റെ കുറിപ്പ് കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Tags: കെഎസ്ആർടിസി
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies