തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചത്. ശ്രീകാര്യം അമ്പലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവം.
സ്കേറ്റിംഗിനിടെ അമിത വേഗതയിൽ എത്തിയ കാർ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് രാഹുലിനെ ഇടിച്ച് തെറിപ്പിച്ചത്.
കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments