ന്യൂഡൽഹി: ഈ വർഷം ഇതുവരെ ജമ്മു കശ്മീർ സന്ദർശിച്ചത് 1.62 കോടി വിനോദ സഞ്ചാരികളെന്ന് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കണക്കുകൾ പുറത്തു വിട്ടത്. ഒരു കാലത്ത് തീവ്രവാദ ഹോട്ട് സ്പോട്ട് ആയിരുന്ന ജമ്മു കശ്മീർ ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിൽ ടൂറിസം വികസിക്കുന്നതിന്റെ ഫലമായി ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്. ഇത് ഇനിയും വർദ്ധിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന ജമ്മു കശ്മീർ സന്ദർശനം ബുധനാഴ്ചയാണ് അവസാനിച്ചത്. ശ്രീനഗറിൽ 2000 കോടി രൂപയുടെ 240 വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ബരാമുള്ളയിലെ യോഗത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കിയാണ് അമിത് ഷാ പ്രസംഗിച്ചത്.
Comments