'തലമുറകളുടെ സിറ്റി'; ഹോണ്ട സിറ്റിക്ക് 25 വയസ്സ്; കരുത്തോടെ കുതിപ്പ്- Honda City, 25 Years, India
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘തലമുറകളുടെ സിറ്റി’; ഹോണ്ട സിറ്റിക്ക് 25 വയസ്സ്; കരുത്തോടെ കുതിപ്പ്- Honda City, 25 Years, India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:01 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ സിറ്റികൾ അടക്കി ഭരിക്കുന്ന സിറ്റി. പലരും വന്നപോലെ മടങ്ങിയപ്പോഴും ആവേശം തീർത്ത് അഞ്ച് തലമുറകളായി വാഹനലോകത്ത് നെഞ്ചുവിരിച്ച് പായുകയാണ് ഹോണ്ട സിറ്റി. ഹോണ്ട കാർസിന്റെ ഏറെ ജനപ്രീതിയുള്ള സിറ്റി സെഡാന് ഇരുപത്തിയഞ്ച് വയസ്സ് തികഞ്ഞിരിക്കുകയാണ്. 1998-ൽ ഇന്ത്യൻ വിപണിയിൽ ചുറുചുറുക്കോടെ എത്തിയ സിറ്റിയുടെ അഞ്ചാം തലമുറയാണ് ഇന്ന് നിരത്തുകളിൽ മിന്നിത്തിളങ്ങുന്നത്. തലമുറകളെ ത്രസിപ്പിച്ച വാഹനത്തിന് ഇന്നും രാജകീയ വരവേൽപ്പാണ് വാഹനപ്രേമികൾ നൽകുന്നത്.

ജനപ്രിയത ഒട്ടു കുറയാതെ ഇത്രയും കാലം സഞ്ചരിച്ച് ഇന്ത്യൻ വിപണിയിൽ വിജയക്കൊടി പാറിച്ച അപൂർവ്വം ചില മോഡലുകളിലൊന്നാണ് ഹോണ്ട സിറ്റി. ഇന്ത്യയിൽ 9 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ഹോണ്ട സിറ്റി തങ്ങളുടെ 25 വർഷം ആഘോഷമാക്കുകയാണ്. ഏഷ്യയിൽ സിറ്റിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏഷ്യൻ വില്പനയുടെ 28 ശതമാനവും ഇന്ത്യയിലാണ്. പെട്രോൾ, ഡീസൽ മോഡലുകളുമായി വർഷങ്ങളായി ഇന്ത്യൻ നിരത്തിൽ മിന്നും പ്രകടനം കാഴ്ച വെയ്‌ക്കുന്ന ഹോണ്ട സിറ്റി പൂർണ ഹൈബ്രിഡ് രൂപത്തിലും ഇന്ത്യൻ വിപണിയിലെത്തി.

1981-ൽ മാരുതി 800-നെ അനുസ്മരിപ്പിക്കും വിധത്തിൽ പുറത്തിറങ്ങിയ ഒരു കൊച്ചു വാഹനത്തിൽ നിന്നും മികച്ച സാങ്കേതിക വിദ്യയും സൗകര്യവും കോർത്തിണങ്ങിയ അലക്‌സാ റിമോർട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറായി എത്തി നിൽക്കുന്ന ഹോണ്ട സിറ്റിയുടെ വിജയയാത്ര അത്ഭുതപ്പെടുത്തുന്നതാണ്. ഹോണ്ട സിറ്റിയുടെ ആദ്യ തലമുറയിലെ ഒന്നാമൻ 1981-ലും രണ്ടാമൻ 1986-ലും പുറത്തിറങ്ങി. ഇരു മോഡലുകളും വലിപ്പം കുറഞ്ഞ ഹാച്ച് ബാക്കുകളാണ്. മൂന്നാമനായി എത്തിയ ആദ്യ തലമുറ സിറ്റിയാണ് വാഹനപ്രേമികളുടെ എക്കാലത്തെയും ഹീറോ. 1996 ൽ ജപ്പാനിൽ ഇറങ്ങിയ മോഡൽ രണ്ട് വർഷത്തിനുള്ളിൽ 1998-ൽ ഇന്ത്യയിലെത്തുകയായിരുന്നു. 1.3 ലിറ്ററിലും 1.5 ലിറ്ററിലുമായി രണ്ട് ആധുനിക എൻജിൻ ഓപ്ഷനുകളിൽ എത്തിയ മോഡലായിരുന്നു ഇത്. ഇന്നും വാഹനപ്രേമികൾ പൊന്നുപോലെ കൊണ്ടു നടക്കുന്ന ഈ ഒന്നാമൻ സിറ്റി തലമുറകളിലെ കൊമ്പനാണ്.

2003-ൽ രണ്ടാം തലമുറ ഇന്ത്യയിലെത്തി. അക്കാലത്തെ ഫ്യുച്ചറിസ്റ്റിക് രൂപവുമായി വന്ന വാഹനം 1.5 പെട്രോൾ എൻജിനോടെ ഇന്ത്യയിലെ ആദ്യ സിവിടി ട്രാൻസ്മിഷനുമായാണ് വന്നത്. മാത്രമല്ല, എബിഎസ് ആദ്യമായി സിറ്റിയിലെത്തുന്നതും ഈ മോഡലിലൂടെയാണ്. പിന്നാലെ മൂന്നാം തലമുറയും എത്തി. 2014-ൽ നാലാം തലമുറ എത്തിയപ്പോൾ, പെട്രോളിന് പുറമെ ഡീസൽ എഞ്ചിൻ കൂടി ഹോണ്ട സിറ്റിക്ക് ലഭിച്ചു. ആധുനികതയുടെ പര്യായമായി മാറിയ നാലാമൻ, ഏറ്റവും വിജയകരമായ സിറ്റിയാണ്. 2020 ജൂലൈയിലാണ് ഹോണ്ട സിറ്റി തങ്ങളുടെ അഞ്ചാം തലമുറയെ വാഹനപ്രേമികൾക്ക് പരിചയപ്പെടുത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് മോഡലായ സിറ്റി e:HEV-ൽ വന്നു നിൽക്കുകയാണ് ഹോണ്ട സിറ്റിയുടെ വിജയ യാത്ര.

1998-ൽ 11 ന​ഗരങ്ങളിലായി 12 ഡീലർമാരുമായി ഇന്ത്യയിൽ തുടക്കം കുറിച്ച ഹോണ്ട സിറ്റി, ഇന്ന് 242 നഗരങ്ങളിലായി 330 ഡീലർഷിപ്പുകളുമായി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യയിലെ ഡീലർ ശൃംഖലയിലുടനീളം ഹോണ്ട സിറ്റി തങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഹോണ്ട സിറ്റി ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിൽ സന്തോഷം പങ്കുവെച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ രം​ഗത്ത് വന്നു. ‘ഇത് ഇന്ത്യയിലെ ഹോണ്ട ബ്രാൻഡിന് ഒരു നാഴികക്കല്ലായ വർഷമാണ്. ഞങ്ങളുടെ ഏറ്റവും വിജയകരമായ മോ‍ഡലാണ് ഹോണ്ട സിറ്റി. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കാർ ബ്രാൻഡുകളിൽ ഒന്നാണിത്. സിറ്റിയ്‌ക്ക് 25 വയസ്സ് തികയുന്ന വേളയിൽ വർഷങ്ങളായി ഞങ്ങളെ പിന്തുണച്ച എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നു’ എന്ന് തകുയ സുമുറ പറഞ്ഞു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies