മഹാകാലേശ്വര ക്ഷേത്ര ഇടനാഴി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഉജ്ജയിനി; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭക്തർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാലേശ്വര ക്ഷേത്ര ഇടനാഴി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഉജ്ജയിനി; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 05:10 pm IST
FacebookTwitterWhatsAppTelegram

ഉജ്ജയിനി: ഉജ്ജയിനി സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ 11ന് മഹാകാലേശ്വര ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം വന്നിറങ്ങുന്ന ഹെലിപാഡിന്റെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഹെലിപ്പാടിന്റെ വിസ്താരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭോപ്പാലിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുൾപ്പെടെ നിരവധി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.

ക്ഷേത്ര ഇടനാഴി വികസനത്തിനായി 856 കോടി രൂപയാണ് ആകെ ചിലവ്. ഒന്നിലധികം ഹെലിപാഡുകളാണ് പ്രധാനമന്ത്രിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ലൈൻ ക്യാമ്പസിൽ സജ്ജീകരിച്ച ഹെലിപ്പാടിന് സമീപം എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് മണ്ണ് നിരപ്പാക്കി. ഇൻഡോർ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഒക്ടോബർ 11ന് വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം ഉജ്ജയിനിൽ എത്തിച്ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹ അകമ്പടിയോടെയാണ് അദ്ദേഹം മഹാകാലേശ്വര ക്ഷേത്ര പരിസരത്തേക്ക് പോവുക. അദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവരും എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉത്സവ സമാനമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. നഗരം മുഴുവനും ദീപങ്ങളാൽ അണിയിച്ചൊരുക്കുകയും, വിവിധ വർണ്ണത്തിലുള്ള പതാകകൾ ഇരുവശത്തുയർത്തും. ഇടനാഴികയ്‌ക്ക് അഭിമുഖമായി ഹരി ഫടക് മേൽപ്പാലം അലങ്കാര ലൈറ്റുകളാൽ അണിയിച്ചൊരുക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പ്രദേശവാസികളാണ് ഏറ്റെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ മഹാകാലേശ്വര ക്ഷേത്ര സന്ദർശനത്തിന് മുന്നോടിയായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും മറ്റ് സുരക്ഷ സവിധാനങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു. തുടർന്ന് മഹാകൽ കി സവാരി’യിലും അദ്ദേഹം പങ്കെടുത്തു. 900 മീറ്ററിലധികം നീളത്തിലാണ് പുതിയ ഇടനാഴിക പൂർത്തിയാക്കിയിരിക്കുന്നത്. ത്രിശൂലങ്ങളും മുഖത്ത് ശിവന്റെ മുദ്രകളാൽ അലങ്കരിച്ച 108 മണൽക്കല്ലുകൾ. ഭഗവാന്റെ വിവിധ തരത്തിലുള്ള ശില്പങ്ങളും ചുവർ ചിത്രങ്ങളും ഇരുവശങ്ങളിലായി ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സമൂഹമദ്ധ്യമങ്ങളിൽ ജയ് ശ്രീ മഹാകാൽ എന്നെഴുതിയ സന്ദേശം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. അദ്ദേഹം രണ്ടു മണിക്കൂറിലധികം സമയം ഉജ്ജയിനിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഭുപേന്ദ്ര സിംഗ് സൂചിപ്പിച്ചു. മോദി മഹാകാലേശ്വരന്റെ വലിയ ഭക്തനാണ്. ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം കാർത്തിക മേള മൈതാനത്ത് ഒരുക്കുന്ന മഹാറാലിയിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

Tags: Narendra Modimahakaleswar temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies