എറണാകുളം : കൊച്ചിയിൽ ഏങ്ങും ഐ എസ് എൽ ഉദ്ഘാടന പോരിന്റെ ആവേശം അലയടിക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ് . സൗജന്യ ടിക്കറ്റ് നൽകുന്നതിൽ എംഎൽഎ ഉൾപ്പെടെ ഉള്ളവരെ അവഗണിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാർട്ടിക്കുള്ളിൽ തന്നെ വലിയ നാണക്കേടാണ് പ്രതിഷേധം വരുത്തി വച്ചിരിക്കുന്നത്. സൗജന്യം ലഭിച്ചില്ല എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സ്വീകരിച്ച ഈ നടപടി തികച്ചും അപക്വം ആണെന്ന് തന്നെ പറയണം. അതസമയം പുറത്ത് പ്രതിഷേധത്തിന്റെ സ്വരമാണ് മുഴങ്ങിയതെങ്കിൽ ഉള്ളിൽ മുഴങ്ങിയത് മഞ്ഞപ്പടയ്‌ക്ക് ആവേശം പകരുന്ന ആരവങ്ങളായിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം ഐഎസ്എൽ തിരികെ വന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
ഐഎസ്എൽ ഒൻപതാം സീസണിൽ വഴുതിപ്പോയ കിരീടം ഇത്തവണ മഞ്ഞപ്പട തിരികെ പിടിക്കും എന്ന് ഉറച്ച് വിശ്വാസത്തിലാണ് ആരാധകർ. സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്‌കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്. അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പ്രതീക്ഷ.
ആരാധകരുടെ പ്രിയ താരങ്ങൾ വീശുന്ന ഓരോ ഗോളുകളും കാണികളിൽ വിടർത്തുന്നത് ഉദിച്ച് വരുന്ന സൂര്യന്റെ തീക്ഷണതയാണ്. മഞ്ഞ കടലായി മാറിയ സ്റ്റേഡിയത്തിൽ ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങളാണ്.
Comments