പുതിയ സ്കോർപിയോ N സ്വന്തമാക്കി; തന്റെ പുതിയ വാഹനത്തിന് പേര് നിർദ്ദേശിക്കാമോ എന്ന് ആനന്ദ് മഹീന്ദ്ര- Anand Mahindra, Scorpio-N SUV
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ സ്കോർപിയോ N സ്വന്തമാക്കി; തന്റെ പുതിയ വാഹനത്തിന് പേര് നിർദ്ദേശിക്കാമോ എന്ന് ആനന്ദ് മഹീന്ദ്ര- Anand Mahindra, Scorpio-N SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര തങ്ങളുടെ സ്കോർപിയോ എൻ എസ്‍യുവിയുടെ ഡെലിവറി ആരംഭിച്ചത്. 2022 ജൂണിലാണ് മഹീന്ദ്ര സ്‌കോർപിയോ N-ന്റെ വിലകൾ കമ്പനി പ്രഖ്യാപിച്ചത്. വരുന്ന പത്ത് ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ ഏകദേശം 25,000 യൂണിറ്റുകളും വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. ഇപ്പോൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും തന്റെ പുതിയ സ്‌കോർപിയോ സ്വന്തമാക്കിയിരിക്കുകയാണ്. വാഹനം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു. ‘എനിക്ക് ഇത് വലിയ ദിവസം. എന്റെ സ്‌കോർപിയോ ലഭിച്ചു. ഇതിന് നല്ലൊരു പേര് വേണം, ശുപാർശകൾക്ക് സ്വാ​ഗതം’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഏത് വേരിയെന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. സ്‌കോർപിയോ എസ്‍യുവിയുടെ ആദ്യ തലമുറയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. Alturas G4, TUV 300 Plus, Bolero Invader, TUV300 എന്നിവയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയ വാഹനങ്ങളുടെ പട്ടികയിൽ പെടുന്നു.

പുതിയ സ്‌കോർപിയോ N മോഡൽ ലൈനപ്പ് അഞ്ച് വകഭേദങ്ങളിൽ (Z2, Z4, Z6, Z8, Z8L) വരുന്നു. റേഞ്ച്-ടോപ്പിംഗ് Z8L വേരിയന്റ് മുൻഗണനയിൽ വിതരണം ചെയ്യും. ആദ്യം ബുക്കുചെയ്ത 25,000 യൂണിറ്റിലെ Z8 വേരിയന്റിന്റെ വിതരണം നവംബർ മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. പ്രാരംഭ വിലയിൽ ബുക്കുചെയ്ത ആദ്യ 25,000 ഉപയോക്താക്കൾക്കും മുൻഗണന നൽകുന്നുണ്ട്. പെട്രോൾ-ഡീസൽ എൻജിനുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളിൽ എത്തുന്ന സ്കോർപിയോ N മോഡലിന് ജനപ്രീതി ഏറുകയാണ്.

സ്‌കോർപിയോ N-ന്റെ പെട്രോൾ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസൽ എൻജിൻ മോഡലുകൾക്ക് 12.49 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തിൽ ഫസ്റ്റ് കം ഫസ്റ്റ് സെർവ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണം. മഹീന്ദ്ര ഥാർ, എസ്‍യുവി700 എന്നിവയിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുമാണ് പുതിയ സ്‌കോർപിയോ എന്നിനും കരുത്ത് പകരുന്നത്. പെട്രോൾ എൻജിൻ 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എൻജിന് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എൻ.എം. ടോർക്കുമുള്ള വകഭേദങ്ങളുണ്ട്.

 

Tags: anand mahindra
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies