യു കെ: യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറായി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഏയ് -ഡ എന്ന് പേരിട്ടിരിക്കുന്ന കൃതിമമായി വികസിപ്പിച്ചെടുത്ത റോബോട്ട് വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ വെച്ച് നടക്കുന്ന ഹൗസ് ഓഫ് ലോഡ്സിലാണ് സംസാരിക്കുന്നത്. അതേസമയം ഫാഷൻ സംഗീതം, കല തുടങ്ങിയ മേഖലയ്‌ക്ക് റോബോട്ട് ഭീഷണിയാകാൻ സാദ്ധ്യത ഉണ്ടെന്ന വിവാദ പരാമർശവുമായി വ്യവസായികൾ മുന്നോട്ട് വന്നിട്ടുണ്ട്.
ദിവസേനയുള്ള മെയിൽ റിപ്പോർട്ട് അനുസരിച്ച് പെൻഗ്വിൻ റാൻഡം ഹൗസിന്റെ ചെയർ, ബറോണസ് ഗെയിൽ റിബക്ക്, മുൻ എംപിയും സാംസ്‌കാരിക മന്ത്രിയുമായ ലോർഡ് എഡ്വേർഡ് വൈസി എന്നിവരടങ്ങുന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ കമ്മിറ്റിയിലെ അംഗങ്ങളെ റോബോട്ട് അഭിസംബോധന ചെയ്യും. സ്ത്രീയുടെ രൂപത്തിലാണ് റോബോട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പഠനം, സർഗാത്മകത, എ ഐ എന്നിവയിൽ മെഷീന്റെ കഴിവ് തിരിച്ചറിയുന്നതിനായുള്ള പരീക്ഷണത്തിൽ മനുഷ്യരേക്കാൾ മികച്ച അഭിപ്രായമാണ് നൽകുന്നതെന്ന് വിദഗ്ദർ പറയുന്നു.ന്യൂയോർക്ക് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നത് റോബോട്ടുകൾ സമൂഹത്തെ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നാണ്. ലോകമെമ്പാടുമുള്ള എ ഐ വിദഗ്ധരിൽ മൂന്നിലൊന്ന് പേരും ഇത്തരം പരീക്ഷണങ്ങളെ ഭയപ്പെടുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ദനായ ഏയ്ഡൻ മെല്ലർ 2019ലാണ് റോബോട്ട് നിർമ്മിച്ചത്. മെഷീന് ആകൃതിയും , ഇദ്ദേഹം ആധുനികമായ കലകളിൽ വിദഗ്ധ പരിശീലനം നേടിയ ആളാണ്. റോബോട്ടിന്റെ മറ്റു നിർമ്മാണ പുരോഗതിക്കായി കോൺവാൾ ആസ്ഥാനമായുള്ള എഞ്ചിനീയർ ആർട്ട്സ് ഇതിനെ ഏറ്റെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ ഏയ് -ഡ ലവ്‌ലേസിന്റെ പേരിൽ പുറത്തിറങ്ങുന്ന ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറിന് അവരുടെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്.















