ഒഹിയോ: അമേരിക്കയിലെ ഒഹിയോയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. ഓഹിയോയിലെ സ്‌കൂളുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം രാത്രി 9.32ഓടെയായിരുന്നു സംഭവം.
സെൻട്രൽ കാത്തലിക്ക് ഹൈസ്‌കൂളിനെതിരെ വിറ്റ്‌മെർ ഹൈസ്‌കൂളാണ് മത്സരിച്ചത്. വിറ്റ്‌മെർ ഹൈസ്‌കൂളിന്റെ മെമോറിയൽ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി. മത്സരം പുരോഗമിക്കുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാണികൾ ചിതറിയോടി. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അക്രമിയെ കണ്ടവർ ദയവായി പോലീസുമായി ബന്ധപ്പെടണമെന്നും വിശദാംശങ്ങൾ പങ്കുവെക്കണമെന്നും ഒഹിയോ പോലീസ് അഭ്യർത്ഥിച്ചു. 5,000 യുഎസ് ഡോളർ സമ്മാനത്തുകയും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റവവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments