റാഞ്ചി: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ മദ്ധ്യനിര പൊരുതുന്നു. 25 ഓവറിൽ രണ്ടു വിക്കറ്റിന് 121 എന്ന നിലയിലാണ് സന്ദർശകർ. മൂന്നാം വിക്കറ്റിൽ റേസ ഹെൻഡ്രിക്‌സ്(57 നോട്ടൗട്ട്) അഡ്യൻ മർക്കറാം(50 നോട്ടൗട്ട്) എന്നിവരാണ് ക്രിസിലുള്ളത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലെ ഡികോക്കിനെ 5 റൺസിൽ നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. ഓപ്പണർ ജെന്നെമാൻ മലാൻ(25) ഷഹ്ബാസ് അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങി. അഹമ്മദിന് അന്താരാഷ്‌ട്ര ഏകദിനത്തിലെ കന്നി വിക്കറ്റാണ് ലഭിച്ചത്.
മദ്ധ്യനിരയിൽ ഹെൻഡ്രിക്‌സും മർക്കറാമും അർദ്ധശതകങ്ങൾ നേടിക്കൊണ്ടാണ് തുടക്കത്തിലെ തകർച്ചയെ ഒഴിവാക്കിയത്. സ്പിന്നർമാർക്കെതിരെ മികച്ച ബാറ്റിംഗാണ് ഇരുവരും പുറത്തെടുത്തത്. ഇരുവരുടേയും സെഞ്ച്വറി കൂട്ടുകെട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്താവുന്നത്. ഇന്ത്യയ്‌ക്കായി സിറാജിനും അഹമ്മദിനും പുറമേ വാഷിംഗ്ടൺ സുന്ദർ ആവേശ് ഖാൻ കുൽദീപ് യാദവ് ഷാർദ്ദൂൽ ഠാക്കൂർ എന്നിവരും ബൗളിംഗ് നിരയിലുണ്ട്.















