തിരുവനന്തപുരം: നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎം ആസൂത്രിത നീക്കം എന്ന് പരാതി. പ്രദേശവാസികൾ നൂറ്റാണ്ടുകളായി ആരാധിച്ചു വന്ന ആൽമരം മുറിച്ചുമാറ്റി. മണ്ണ് മാഫിയകൾക്ക് വേണ്ടിയാണ് ആൽമരം മുറിച്ചുമാറ്റിയതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികൾ ആരാധിച്ചുവന്നിരുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ ക്രെയിൻ ഉപയോഗിച്ച് അറുത്തുമാറ്റുകയായിരുന്നു.
മണ്ണ് മാഫിയകൾക്ക് അനുകൂലമായി സ്ഥലം ഒരുക്കുന്നതിനായാണ് ആൽമരം മുറിച്ചുമാറ്റിയതെന്നും, ഇതിന് പിന്നിൽ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്നും പ്രദേശവാസികൾ ആരോപിച്ചു. വർഷങ്ങളായി ഭക്തർ ആരാധന നടത്തിയിരുന്ന ആൽമരം നീക്കം ചെയ്തത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതായും പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി. ആൽമരം മുറിക്കാൻ അനുമതി നൽകിയവർ ആരാണെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.















