വായും വയറും നിറയെ കഴിച്ചിട്ടും ചിലർ തടി വെയ്ക്കുന്നില്ല;ഈ ഭാഗ്യവാന്മാർ തടിക്കാത്തത് എന്തുകൊണ്ട്? കാരണം ഇതാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായും വയറും നിറയെ കഴിച്ചിട്ടും ചിലർ തടി വെയ്‌ക്കുന്നില്ല;ഈ ഭാഗ്യവാന്മാർ തടിക്കാത്തത് എന്തുകൊണ്ട്? കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 07:25 pm IST
FacebookTwitterWhatsAppTelegram

തടി കുറയ്‌ക്കാനായി ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചിലപ്പോൾ പട്ടിണി വരെ കിടക്കുന്നവരാണ് മിക്കവരും. അത്രമേൽ കൊതിയുള്ള ഭക്ഷണം വരെ വേണ്ടെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് നിയന്ത്രിച്ച് നിർത്തുന്നവരാണ് എല്ലാവരും. ചിലർ പച്ചവെള്ളം കുടിച്ചാൽ പോലും തടിയ്‌ക്കും. എന്നാൽ മറ്റു ചിലരോ വായും വയറും നിറയെ കഴിച്ചാലും തടിവെയ്‌ക്കില്ല. ഇവരെ തെല്ല് കുശുമ്പോടെ നോക്കി കാണുന്നവരാണ് ഭൂരിഭാഗവും. ഈ ഭാഗ്യവാൻമാർ കഴിച്ചാൽ തടിക്കാത്തതിന്റെ രഹസ്യങ്ങളറിയണോ?

എല്ലാവർക്കും അറിയാവുന്ന കാരണമാണ് ശരീരത്തിന്റെ മെറ്റബോളിസം. എന്നാൽ ഇത് മാത്രമല്ല, ഒരാൾ തടി വെയ്‌ക്കുന്നതിനും മെലിയുന്നതിനുമുള്ള കാരണമെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു. ശരീര പ്രകൃതി, ശരീരത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവുകളിലെ ഏറ്റകുറച്ചിലുകൾ എന്നിവയൊക്കെ ഇതിൽ ഘടകങ്ങളാണ്. ജീവിതരീതിയും ശരീരത്തിന്റെ ഭാരത്തെ നിർണ്ണയിക്കുന്ന ഘടകമാണ്. എത്രത്തോളം കഴിക്കുന്നു എന്നതിനെക്കാൾ എന്ത്, എങ്ങനെ കഴിക്കുന്നു എന്നതും ശരീരഭാരത്തെ ബാധിക്കും.

ജനിതക ഘടനയും ശരീര ഭാരത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭാരനിയന്ത്രണത്തിൽ ജന്മനായുള്ള ശരീര പ്രകൃതിയും പാരമ്പര്യവും പ്രധാനഘടകങ്ങളാണ്. 2019-ൽ നടത്തിയ പഠനത്തിൽ കുറഞ്ഞ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ള 1,622 ആളുകളിൽ നിന്നും, കടുത്ത പൊണ്ണത്തടിയുള്ള 1,985 ആളുകളിൽ നിന്നും, സാധാരണ ഭാരമുള്ള 10,433 ആളുകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. നിലവിൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണെങ്കിലും ഭാവിയിൽ അമിത വണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരെയും ഗവേഷകർ കണ്ടെത്തിയിരുന്നു. ശരീരഘടന ഭാരത്തിൽ സുപ്രധാന ഘടകമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞു.

ദിവസവും വ്യായാമം ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് തടി കൂടുതലായി കാണില്ല. അതുപോലെ തന്നെ നിത്യവും നടക്കുന്നവരിലും സ്‌പോർട്‌സ്, യോഗ, നൃത്തം എന്നിവ അഭ്യസിക്കുന്നവരിലും അമിതഭാരം കാണില്ല. അതിനാൽ ഈ മേഖലകളിൽ ആക്ടീവായിരിക്കുകയെന്നതും പ്രധാനമാണ്. ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ കാര്യമില്ല. പകരം അതിനൊപ്പം വീട്ടുജോലികളിലും കലോറി കളയാൻ സഹായിക്കുന്ന കഠിനാധ്വാനങ്ങളിൽ ഏർപ്പെടുകയും വേണം.

ഒരാളുടെ ജീവിതരീതിയും ശരീരഭാരത്തെ നിർണ്ണയിക്കുന്നുണ്ട്. കൃത്യമായി ഉറക്കമില്ലാത്തതും, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതുമെല്ലാം തന്നെ ശരീരഭാരം കൂട്ടുന്ന കാര്യങ്ങളാണ്. അതുപോലെ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ ,മദ്യപാനം എന്നിവയെല്ലാം തന്നെ നമ്മളുടെ തടിയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ നമുക്ക് കൃത്യമായ ശ്രദ്ധ അനിവാര്യമാണ്. അൽപാഹാരത്തിനും പട്ടിണിക്കും പിന്നാലെ പോകാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ശരീരഭാരം കുറയ്‌ക്കാമെന്ന് സാരം.

 

Tags: fatty
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies