മോഷണം ദിനംപ്രതി വർദ്ധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഗുരുവായൂരിൽ സ്ഥാപിച്ച സിസിടിവി നോക്കുകുത്തിയാക്കി ദേവസ്വം; സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ജീവനക്കാരുമില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഷണം ദിനംപ്രതി വർദ്ധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഗുരുവായൂരിൽ സ്ഥാപിച്ച സിസിടിവി നോക്കുകുത്തിയാക്കി ദേവസ്വം; സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ജീവനക്കാരുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 12:01 am IST
guruvayur

guruvayur

Facebook
Twitter
WhatsAppTelegram

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ വേണ്ടി രീതിയിൽ ഉപയോഗപ്പെടുത്താതെ ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചിലവാക്കി സ്ഥാപിച്ച സിസിടിവികളാണ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. അതീവ സുരക്ഷാ മേഖലകളിൽ പോലും നിരീക്ഷണം നടത്താനുളള സംവിധാനങ്ങൾ ദേവസ്വം ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.

ഗുരുവായൂർ ക്ഷേത്രത്തിന് അകത്തും പരിസര പ്രദേശങ്ങളിലുമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. അഞ്ച് കോടിയോളം രൂപ ഇതിന് വേണ്ടി മാത്രം അനുവദിച്ചിരുന്നു. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിംഗ് സൊസൈറ്റിക്കാണ് ഇതിന്റെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. എന്നാൽ നാളിതുവരെ ഇത് പ്രവർത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല.

ലക്ഷക്കണക്കിന് ഭക്തരാണ് എന്നും ക്ഷേത്രത്തിൽ എത്തുന്നത്. അതീവ സുരക്ഷാ മേഖലയായിട്ട് പോലും സിസിടിവി മോണിറ്ററിംഗിനും മെയിന്റനൻസിനും വേണ്ടി ഇവിടെ ഒരു സംവിധാനവുമില്ല. സിസിടിവി നിരീക്ഷിക്കാൻ സ്ഥിരം സ്റ്റാഫിനെ നിയമിക്കാനും ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല.

സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ഉദ്യോഗസ്ഥരെ നിയമിച്ചാൽ നടക്കുന്ന അഴിമതികൾ പുറംലോകത്ത് എത്തുമെന്ന ഭയമാണ് ദേവസ്വത്തിലെ ഉന്നതരെ ഇതിൽ നിന്ന് പിന്തിരിക്കുന്നത്. അതിനാൽ ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്താതെ സ്വന്തക്കാരെ താത്ക്കാലികമായി നിയമിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ മറവിൽ ദേവസ്വത്തിൽ വൻ അഴിമതികളും ഇവർ നടത്തുന്നു.

തുലാഭാരത്തിൽ പണം വെയ്പ്പിക്കുന്ന ഏർപ്പാടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ക്ഷേത്രത്തിൽ അത് നടക്കുന്നു. ഇത്തരം അഴിമതികൾ തടയാൻ സിസിടിവി വഴി സാധ്യമാണ്. എന്നാൽ അത് നടപ്പിലാക്കാതെ വ്യാപക ക്രമക്കേടാണ് ദേവസ്വം നടത്തുന്നത്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോണോ ക്യാമറയോ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ഇത്തരം രംഗങ്ങൾ ഫോണിലോ മറ്റോ പകർത്താനുമാകില്ല.

ക്ഷേത്രത്തിലെ സ്ഥിരം നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടുനൽകാത്തത് കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് കാണിക്കുന്ന നീതികേടാണെന്നാണ് ആരോപണം.

Tags: guruvayoor templeguruvayoor devaswom
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies