ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് മേൽ ആറാട്ട് നടത്തി പൊതുജനം; ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രതികരണങ്ങളുടെ പെരുമഴ; രോഷപ്രകടനവും; സിപിഎമ്മിനെതിരെയും ജനരോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് മേൽ ആറാട്ട് നടത്തി പൊതുജനം; ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രതികരണങ്ങളുടെ പെരുമഴ; രോഷപ്രകടനവും; സിപിഎമ്മിനെതിരെയും ജനരോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ പ്രധാന പ്രതി ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ രോഷപ്രകടനവുമായി സോഷ്യൽ മീഡിയ. കവിതകൾക്ക് താഴെ ഭഗവൽ സിംഗിനെതിരെ വലിയ ജന രോഷമാണ് ഉയരുന്നത്. നിരവധി പേർ ഇയാളെ അൺഫ്രണ്ട് ചെയ്തിട്ടുമുണ്ട്.

ഹൈകു കവി എന്ന പേരിലാണ് ഭഗവൽ സിംഗ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്കടിയിൽ അറിയപ്പെടുന്നത്. ഹൈകു കവിതകളെക്കുറിച്ച് ഫേസ്ബുക്ക് പേജുകളിലൂടെ മറ്റുള്ളവർക്ക് ക്ലാസെടുത്ത് നൽകാറുമുണ്ട്. സജീവ സിപിഎം പ്രവർത്തകനായ ഇയാളുടെ ഫേസ്ബുക്കിൽ രാഷ്‌ട്രീയ പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കാരണത്താൽ ഇടത് അനുഭാവികൾക്കിടയിലും ഭഗവൽ സിംഗ് താരമാണ്.

നിരവധി ഹൈകു കവിതകളാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ആഭിചാര കൊലയുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ഭഗവൽ സിംഗിന്റെ സമൂഹമാദ്ധ്യമ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ കമന്റുകൾ നിറയാൻ ആരംഭിച്ചത്. ഭഗവൽ സിംഗിനെ നിയമത്തിനല്ല മറിച്ച് ശിക്ഷ നടപ്പാക്കാൻ നാട്ടുകാർക്കാണ് വിട്ട് നൽകേണ്ടത് എന്നാണ് പൊതുജനാഭിപ്രായം.

സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടെ ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇതിന് പുറമേ വലിയ പിന്തുണയാണ് ഇയാൾക്ക് സമൂഹമാദ്ധ്യമത്തിൽ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും ഇയാളെ അൺഫ്രണ്ട് ചെയ്യുകയാണ് .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം വിജയത്തെ അഭിനന്ദിച്ച് ഇയാൾ ഇട്ട പോസ്റ്റിന് താഴെയും കമന്റുകൾ നിറയുകയാണ്. ഇയാളുടെ വീട് ഉൾപ്പെടുന്ന ആറൻമുള മണ്ഡലത്തിൽ വിജയിച്ച വീണ ജോർജിന് അഭിവാദ്യമർപ്പിക്കുന്ന പോസ്റ്റിന് താഴെയും കമന്റുകൾ ഉണ്ട്. സിപിഎമ്മുമായി ബന്ധപ്പെടുത്തിയാണ് കമന്റുകൾ.

Tags: facebookbhagawal singh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies