നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു; കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു; കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ഇരട്ട ആഭിചാര കൊലകളിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. അന്യ സംസ്ഥാനങ്ങളുടെ കുറവുകളിൽ ഗവേഷണം നടത്താൻ വിഗ്ധരായ മലയാളികൾ ആത്മപരിശോധന നടത്താൻ തയ്യാറല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളും മയക്കുമരുന്ന് ഇടപാട് നടക്കുന്നത് കേരളത്തിലാണ്. പക്ഷെ നാം സുഖ സുഷുപ്തിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭിചാര കൊലകളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടത്തിയിരുന്ന കാലമുണ്ടെന്നാണ് കേട്ടുകേൾവി. ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും സ്വയം വിലയിരുത്തുന്നവരാണ് മലയാളികൾ. അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല, ആത്മ പരിശോധനക്ക് തയ്യാറല്ല. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.

എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും ഇലന്തൂരിലും പ്രവർത്തകരുണ്ട്. സാമൂഹ്യ സംഘടനകളും സർക്കാർ സംവിധാനങ്ങളുമുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല. കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇതുതന്നെ സംഭവിക്കും. കേരളം ഒരു ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രസ്താവന ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്”
പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടന്നിരുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട് . ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചത് ?
സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തുന്നവരാണ് നാം മലയാളികൾ . അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ നാം ബോധവാന്മാരല്ല , ആത്മ പരിശോധനക്ക് തയ്യാറല്ല . നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ദരുമാണ് . നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു .
ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്‌ , സാമൂഹ്യ സംഘടനകളുണ്ട് , സർക്കാർ സംവിധാനങ്ങളുണ്ട് . അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല . കേരളത്തിലെ മറ്റ്‌ ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും .
ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ് .പക്ഷെ നാം സുഖ സുഷുപ്തിയിലാണ് .
ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ് . ” കേരളം ഒരു ഭ്രാന്താലയമാണ് ” .

 

Tags: സന്ദീപ് വാര്യർആഭിചാര കൊല
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies