ലക്നൗ: ഹിന്ദുവെന്ന പേരിൽ ക്ഷേത്രത്തിനുള്ളിൽ കടന്നുകൂടി മോഷണം നടത്തിയ മുസ്ലീം യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബറെയ്ലിയിലുള്ള ബഡാ ബാഗ് ഹനുമാൻ മന്ദിറിലാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്.
ജനങ്ങൾ പണം നിക്ഷേപിക്കുന്ന പെട്ടിയിൽ നിന്നും മോഷ്ടിക്കാനായിരുന്നു ശ്രമം. നാട്ടുകാർ പിടികൂടിയപ്പോൾ രോഹിത് എന്ന പേരാണ് പറഞ്ഞതെങ്കിലും പിന്നീട് ഇയാൾ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സുബൈർ ഖാൻ എന്നയാളാണ് രോഹിത് ആയി ക്ഷേത്രത്തിനുള്ളിൽ കടന്നുകൂടിയത്. സുബൈറിന്റെ കൈയ്യിൽ നിന്നും 1600 രൂപയും നാട്ടുകാർ കണ്ടെടുത്തു. സിറോലി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നയാളാണ് സുബൈർ ഖാൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ ക്ഷേത്രങ്ങളിൽ കയറിയിറങ്ങുന്നതായി കണ്ടുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ज़ुबैर नाम बदल कर बरेली के हनुमान मंदिर से चुरा रहा था पैसे नाम पूछने पर अपना नाम बताया रोहित! 🤦🏽♂️ pic.twitter.com/Rs3jcfhEH1
— Anurag Chaddha (@AnuragChaddha) October 11, 2022
ഒടുവിൽ മോഷണത്തിന് പിന്നാലെ പിടിയിലായ സുബൈർ കുപിതനാകുകയും ഹിന്ദു ദൈവങ്ങൾ മോശമാണെന്ന് വാദിക്കുകയും ചെയ്തു. കൂടാതെ ഇയാൾ ക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സുബൈറിനെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നിലവിൽ ഹനുമാൻ മന്ദിറിലെ പൂജാരിയായ കുൽദീപ് മിശ്രയുടെ പരാതിയിന്മേലാണ് സുബൈർ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.
थाना प्रेमनगर क्षेत्रान्तर्गत एक मंदिर के दानपात्र से युवक द्वारा रूपयों चोरी करने व पुलिस द्वारा कृत कार्यवाही के सम्बन्ध पुलिस अधीक्षक नगर जनपद बरेली की बाईट । #UPPolice pic.twitter.com/NOwIwSciuB
— Bareilly Police (@bareillypolice) October 11, 2022
Comments